ഐ.എം.ഡി.ബി പട്ടികയിൽ ഒന്നാമത്, ഒക്ടോബർ 20-ന് മലയാളം റിലീസിനൊരുങ്ങി കാന്താര


ഏറ്റവും ഉയര്‍ന്ന റേറ്റിങ് ലഭിക്കുന്ന ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റിലാണ് കാന്താര ഒന്നാമതെത്തിയിരിക്കുന്നത്.

കാന്താരയുടെ പോസ്റ്റർ | ഫോട്ടോ: www.instagram.com/rishabshetty77/

കെ.ജെ.എഫിന് ശേഷം കന്നഡയിൽ ഈ വർഷം തരം​ഗമായിക്കൊണ്ടിരിക്കുന്ന ചിത്രമാണ് കാന്താര. കെ.ജി.എഫ് നിർമാതാക്കളായ ഹോംബാലെ ഫിലിംസ് നിർമിച്ച് റിഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച ചിത്രത്തിന് വൻ വരവേല്പാണ് ലഭിച്ചത്. ചിത്രം വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റിയും എത്തുകയാണ്.

അതിനിടെ ഐഎംഡിബി പട്ടികയില്‍ ഒന്നാമതായും കാന്താരയെത്തി. ഏറ്റവും ഉയര്‍ന്ന റേറ്റിങ് ലഭിക്കുന്ന ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റിലാണ് കാന്താര ഒന്നാമതെത്തിയിരിക്കുന്നത്. 13,000 വോട്ടുകളോടെ പത്തിൽ 9.6 റേറ്റിം​ഗ് ആണ് സിനിമക്ക് ലഭിച്ചിരിക്കുന്നത് . രക്ഷിത് ഷെട്ടിയുടെ 777ചാര്‍ലിയാണ് രണ്ടാം സ്ഥാനത്ത്. 9.0 ആണ് ഈ ചിത്രത്തിന്‍റെ റേറ്റിം​ഗ്. 8.4 റേറ്റിങ്ങോടെ വിക്രം, കെ.ജി.എഫ് 2 എന്നിവയാണ് മൂന്നാം സ്ഥാനത്തുള്ളത്.



ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒക്ടോബർ 20-നാണ് കാന്താരയുടെ മലയാളം പതിപ്പ് തിയേറ്ററുകളിലെത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ വിതരണം. നേരത്തേ കാന്താര മൊഴിമാറ്റാതെ കേരളത്തിലെ ഏതാനും തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയിരുന്നു. നിലവിൽ 75 കോടിയോളം രൂപയാണ് ചിത്രത്തിന്റെ ആ​ഗോള കളക്ഷൻ.

തമിഴ് നടൻ കിഷോർ, അച്യുത് കുമാർ, സപ്തമി ​ഗൗഡ, പ്രമോദ് ഷെട്ടി എന്നിവരാണ് മറ്റഭിനേതാക്കൾ. അരവിന്ദ് എസ് കശ്യപ് ആണ് ഛായാ​ഗ്രഹണം. ബി അജനീഷ് ലോകനാഥ് സം​ഗീത സംവിധാനവും കെ.എം പ്രകാശ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. രാജ് ബി ഷെട്ടി, ഭൂഷൺ എന്നിവരാണ് നൃത്തസംവിധായകർ. കെ.ജി.എഫ് ആദ്യഭാ​ഗത്തിലൂടെ മലയാളികൾക്കും സുപരിചിതനായ വിക്രം മൂർ ആണ് കാന്താരയുടെ സംഘട്ടനസംവിധായകൻ.

Content Highlights: kantara malayalam dubbed version releasing on october 30, kantara top rated in imdb list


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented