ഗാനരംഗത്തിൽ നിന്നും
ടൊവിനോ തോമസ്, കല്യാണി പ്രിയദര്ശന് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'തല്ലുമാലയിലെ' ആദ്യഗാനം റിലീസ് ചെയ്തു. വിഷ്ണു വിജയ് സംഗീതം നല്കിയ ഈ പെപ്പി ഗാനം വിഷ്ണു വിജയും, ഇര്‍ഫാന ഹമീദും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. കണ്ണില്‍ പെട്ടോളെ അറബിക് - മലയാളം ഗാനത്തിന്റെ വരികള്‍ ഇര്‍ഫാന ഹമീദ് എഴുതിയിരിക്കുന്നു.
ആഷിക്ക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന് നിര്‍മിച്ച് ഖാലിദ് റഹമാന് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തല്ലുമാല'. മുഹ്സിന് പരാരിയും, അഷ്റഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
വിതരണം - സെന്‍ട്രല്‍ പിക്ചേര്‍സ്. ഷൈന്‍ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്കമാന്‍ അവറാന് തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകന്‍
ദുബായിലും,തലശ്ശേരിയിലും, കണ്ണൂരിലെ പരിസരങ്ങളിലുമാണ് സിനിമയയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം. ചിത്രത്തില്‍ ഇരുപതുകാരനായി ടൊവിനോ എത്തുന്നു. കല്ല്യാണി പ്രിയദര്ശന് ആദ്യമായി ആണ് ടൊവിനോയുടെ നായികയായി അഭിനയിക്കുന്നത് എന്നതും ചിത്രത്തിന് പുതുമയേറ്റുന്നു.
ഇന്‍സ്റ്റാ റീലുകള്‍ക്കും വീഡിയോകള്‍ക്കും പ്രശസ്തരായ കുറച്ച് യുവാക്കളും ചില അറബ് അഭിനേതാക്കളും സിനിമയുടെ ഭാഗമായി ഉണ്ടാകും.
കൊറിയോഗ്രാഫര്‍ - ഷോബി പോള്‍രാജ്, സംഘട്ടനം - സുപ്രീം സുന്ദര്‍, കലാ സംവിധാനം - ഗോകുല്‍ ദാസ്, ശബ്ദ മിശ്രണം - വിഷ്ണു ഗോവിന്ദ് & ശ്രീ ശങ്കര്‍, മേക്കപ്പ് - റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം - മഷര്‍ ഹംസ, ചീഫ് അസ്സോസിയേറ്റ് - റഫീക്ക് ഇബ്രാഹിം & ശില്പ അലക്സാണ്ടര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് - സുധര്‍മ്മന്‍ വള്ളിക്കുന്ന്, സ്റ്റില്‍സ് - ജസ്റ്റിന് ജെയിംസ്, വാര്‍ത്താപ്രചാരണം - എ.എസ്. ദിനേശ്, പോസ്റ്റര്‍ - ഓള്ഡ്മങ്ക്സ്, മീഡിയ പ്ലാനിങ് & മാര്‍ക്കറ്റിങ് ഡിസൈനിംഗ് - പപ്പറ്റ് മീഡിയ.
Content Highlights: Kannil Pettole Video Song Thallumaala Tovino Thomas Khalid Rahman Ashiq Usman Vishnu Vijay
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..