പട്ടാഭിരാമനു ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന 'മരട് 357 ' എന്ന ചിത്രത്തില്‍ അനൂപ് മേനോന്‍ ധര്‍മജന്‍, ബോള്‍ഗാട്ടി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷീലു എബ്രഹാം, നൂറിന്‍ ഷെറീഫ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.  അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യു സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരക്കുളം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ദിനേശ് പള്ളത്ത് എഴുതുന്നു. രവിചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
 
കേരളക്കരയാകെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് മരട് ഫ്‌ളാറ്റ് വിഷയം. ഫ്‌ളാറ്റ് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് 357 ഓളം കുടുംബങ്ങള്‍ക്കാണ് തങ്ങളുടെ വീട് നഷ്ടപെട്ടത്. എന്താണ് മരട് ഫ്‌ളാറ്റില്‍ സംഭവിച്ചത് എന്നതിന്റെ നേര്‍ക്കാഴ്ചയാവും 'മരട് 357. 

സെന്തില്‍ കൃഷ്ണ, ബൈജു സന്തോഷ്, രഞ്ജി പണിക്കര്‍, അലന്‍സിയര്‍, പ്രേംകുമാര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ജനുവരി മുപ്പതിന് കൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കും. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Content Highlights : kannan thamarakkulam's new malayalam movie maradu 357