നിർമാതാവ് വി.കെ മോഹനെ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തി


കടുത്ത സാമ്പത്തിക പ്രതിസന്ധികളെ തുടർന്നാണ് ആത്മഹത്യ എന്നാണ് സൂചന.

-

ബെം​ഗളൂരു: കന്നട സിനിമാ നിർമാതാവ് വി.കെ മോഹനെ (59) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കപാലി മോഹൻ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ബെം​ഗളൂരുവിലെ സ്വന്തം ഉടമസ്ഥതയിലുള്ള ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

കടുത്ത സാമ്പത്തിക പ്രതിസന്ധികളെ തുടർന്നാണ് ആത്മഹത്യ എന്നാണ് സൂചന. കുറച്ചു നാളുകൾക്ക് മുൻപ് കർണാടക മുഖ്യമന്ത്രി ബി.എസ് യെദൂരപ്പയോടെ സഹായം അഭ്യർഥിച്ച് മോഹൻ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ബെം​ഗളൂരുവിലെ പീനിയയില്‍ ബസ് സ്റ്റാന്റിന്റെ ടെൻഡറുമായി ബന്ധപ്പെട്ട് മോഹൻ പണമിറക്കിയിരുന്നു. എന്നാൽ ബസ് സ്റ്റാൻന്റ് പ്രവർത്തക്ഷമമാകാത്തതിനെ തുടർന്ന് വലിയ ബാധ്യതയുണ്ടായി. പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നതായിരുന്നു മോഹന്റെ ആവശ്യം. പണം പലിശയ്ക്ക് നൽകിയതുമായി ബന്ധപ്പെട്ട് കുറച്ചു നാളുകൾക്ക് മുൻപ് ബെം​ഗളൂരു പോലീസ് മോഹനെതിരേ കേസെടുത്തിരുന്നു.

Content Highlights: Kannada Producer VK mohan Kapali Mohan commits suicide financial crisis

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section




Most Commented