ചൈത്ര ഹല്ലികെരി | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ
മൈസൂരു: തന്റെ ബാങ്ക് അക്കൗണ്ട് ദുരുപയോഗം ചെയ്തെന്നാരോപിച്ച് ഭർത്താവിനും ഭർത്തൃപിതാവിനുമെതിരേ പോലീസിൽ പരാതി നൽകി കന്നഡ നടി ചൈത്ര ഹല്ലികെരി. കേസെടുത്ത മൈസൂരുവിലെ ജയലക്ഷ്മിപുരം പോലീസ് അന്വേഷണമാരംഭിച്ചു.
തന്റെ അറിവില്ലാതെ ബാങ്ക് അക്കൗണ്ട് വഴി ഭർത്താവ് ബാലാജിയും ഭർത്തൃപിതാവും ചേർന്ന് സ്വർണവായ്പ എടുത്തുവെന്ന് നടി പരാതിയിൽ പറയുന്നു. വായ്പ എടുത്തിരിക്കുന്ന പൊതുമേഖലാ ബാങ്കിന്റെ ശാഖാ മാനേജർക്ക് സംഭവത്തിൽ പങ്കുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു.
2006-ൽ വിവാഹിതയായ ചൈത്ര 2014 വരെ മൈസൂരുവിലായിരുന്നു താമസം. പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറ്റി. മൈസൂരുവിൽ താമസിച്ചിരുന്നപ്പോഴാണ് ഭർത്താവിന്റെ നിർദേശപ്രകാരം ബാങ്കിന്റെ ജയലക്ഷ്മിപുരം ശാഖയിൽ അക്കൗണ്ട് ആരംഭിച്ചത്.
ബെംഗളൂരുവിലേക്ക് താമസം മാറിയശേഷം അക്കൗണ്ടിൽ താൻ ഇടപാടൊന്നും നടത്തിയിട്ടില്ലെന്നും എന്നാൽ തന്റെ വ്യാജ ഒപ്പുപയോഗിച്ച് ഭർത്താവും അയാളുടെ പിതാവും വായ്പ എടുക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.പോലീസിൽ പരാതിപ്പെട്ടശേഷം ഭർത്താവിൽനിന്ന് തനിക്ക് വധഭീഷണി ലഭിച്ചുവെന്ന് ചൈത്ര പറഞ്ഞു. ഭർത്താവ് ശാരീരികമായി അക്രമിച്ചുവെന്ന് ആരോപിച്ച് നടി മുമ്പ് പോലീസിൽ പരാതി നൽകിയിരുന്നു. 'ഗുരുശിഷ്യ', 'ശ്രീധാനമ്മ ദേവി' എന്നീ ചിത്രങ്ങളിൽ ചൈത്ര അഭിനയിച്ചിട്ടുണ്ട്.
Content Highlights: Kannada actress Chaitra Hallikeri, Actress lodges FIR against father-in-law and husband
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..