ശിവരഞ്ജൻ
ബെംഗളൂരു: കന്നഡ നടൻ ശിവരഞ്ജൻ ബോലന്നവർക്കുനേരെ അജ്ഞാതരുടെ വധശ്രമം. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് ബൈക്കിലെത്തിയ രണ്ടുപേർ ശിവരഞ്ജനുനേരെ വെടിയുതിർത്തത്. അദ്ദേഹം പരിക്കില്ലാതെ രക്ഷപ്പെട്ടു. സ്വത്തുതർക്കമാണ് വെടിവെപ്പിൽ കലാശിച്ചതെന്നാണ് പ്രാഥമികനിഗമനം. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായും പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചതായും ബെലഗാവി എസ്.പി. സഞ്ജീവ് പാട്ടീൽ പറഞ്ഞു.
ബെലഗാവിയിൽ ശിവരഞ്ജന്റെ മാതാപിതാക്കളുടെ വീടിനുമുന്നിലാണ് വെടിവെപ്പുണ്ടായത്. വീട്ടിലേക്കുകയറുന്നതിനിടെ ബൈക്കിലെത്തിയവർ വെടിവെക്കുകയായിരുന്നു. മൂന്നുറൗണ്ട് വെടിയുതിർത്തശേഷം ഇവർ ബൈക്കിൽ രക്ഷപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..