ര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകനും പ്രമുഖ കന്നഡ നടനുമായ നിഖില്‍ കുമാരസ്വാമിയുടെ വിവാഹനിശ്ചയം നടന്നു. മുന്‍മന്ത്രി എം കൃഷ്ണപ്പയുടെ സഹോദരന്റെ മകള്‍ രേവതി ആണ് വധു. ഒരു സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു ചടങ്ങുകള്‍.

മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, മുന്‍ മന്ത്രി എച്ച് ഡി രേവണ്ണ, എന്നിവരും നിരവധി രാഷ്ട്രീയ നേതാക്കളും സിനിമാതാരങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ സംബന്ധിച്ചു. 

ജാഗ്വാര്‍, സീതാരാമ കല്യാണ, കുരുക്ഷേത്ര തുടങ്ങിയ കന്നഡ സിനിമകളിലാണ് നിഖില്‍ അഭിനയിച്ചിട്ടുള്ളത്.

nikhil kumaraswamy

Content Highlights : kannada actor and former chief minister H.D Kumaraswamy's son nikhil gowda gets married