ലൈംഗിക ബന്ധത്തിലേർപ്പെടാനും ഗർഭം ധരിക്കാനും വേണ്ടെന്ന് വെക്കാനുമുള്ള അവകാശം; വായിച്ചിരിക്കണം ഈ കത്ത്


3 min read
Read later
Print
Share

തന്റെ ചിന്തകൾ മകളിൽ അടിച്ചേൽപ്പിക്കുന്ന അച്ഛനെ അല്ല മറിച്ച് അവളുടെ ഓരോ ചുവടിനും പൂർണ പിന്തുണയേകി കൂടെ നിൽക്കുന്ന നല്ലൊരു സുഹൃത്തിനെയാണ് ഈ കത്തിലൂടെ കാണാനാവുക.

-

സോഷ്യൽ മീഡിയയിൽ‍ വൈറലാവുകയാണ് ഒരച്ഛൻ പതിനെട്ട് വയസ് തികഞ്ഞ തന്റെ മകൾക്ക് എഴുതിയ കത്ത്. മകൾ നടിയും മോഡലുമായ കനി കുസൃതി അച്ഛൻ സാമൂഹ്യ പ്രവർത്തകനായ മൈത്രേയനും. മക്കൾക്ക് പ്രായപൂർത്തിയായാലും അവരെ സ്വതന്ത വ്യക്തികളായി കണക്കാക്കാത്ത സമൂഹത്തിലേക്കാണ് കനിക്ക് ഈ കത്ത് അച്ഛൻ സമ്മാനിക്കുന്നത്. തന്റെ ചിന്തകൾ മകളിൽ അടിച്ചേൽപ്പിക്കുന്ന അച്ഛനെ അല്ല മറിച്ച് അവളുടെ ഓരോ ചുവടിനും പൂർണ പിന്തുണയേകി കൂടെ നിൽക്കുന്ന നല്ലൊരു സുഹൃത്തിനെയാണ് ഈ കത്തിലൂടെ കാണാനാവുക.

കത്തിലെ ചില പ്രസക്ത ഭാഗങ്ങൾ:

എന്റെ പ്രിയമുള്ള മകൾ കനിക്ക്,

ഇന്ന് നിനക്ക് 18 വയസ്സ് തികയുകയാണ്. ഇന്ത്യൻ ഭരണഘടനാപരമായി സ്വതന്ത്രമായി തീരുമാനം എടുക്കാൻ അവകാശമുള്ള ഒരു വ്യക്തിയായി നീ മാറിയിരിക്കുന്നു. ഈ സന്ദർഭത്തിൽ നിന്റെ അവകാശങ്ങൾക്കും ഉത്തരവാദിത്വങ്ങൾക്കും ഒപ്പം നിന്നെ വളർത്താൻ ഒരു പ്രധാന പങ്കുവഹിച്ച വ്യക്തി എന്ന നിലയിൽ നിനക്ക് ചില പിന്തുണകളും വാഗ്ദാനങ്ങളായി ഞാൻ നൽകുകയാണ്.

വ്യത്യസ്തങ്ങളായ ജാതമത വിശ്വാസങ്ങളുടെയും, വർഗ്ഗ,വംശ, രാഷ്ട്രീയ വേർതിരുവുകളുടെയും,പുരുഷ മേധാവിത്വ മൂല്യങ്ങളുടെയും സമ്മിശ്ര സംസ്കാര സമൂഹത്തിൽ വേണം നീ ഇനി മുതൽ ഒരു സ്വതന്ത്ര്യ വ്യക്തിയായി ജീവിക്കാൻ. ഇവിടെ കാലുറപ്പിക്കാൻ എളുപ്പമല്ല. അതിൽ ഏത് ശരി, ഏത് തെറ്റ് എന്ന് സംശമുണർത്തുന്ന സന്ദർഭങ്ങളിൽ ഒന്ന് മറിച്ചു നോക്കാനാണ് ഈ കുറിപ്പ് നിനക്ക് ഞാൻ നൽകുന്നത്.

സ്ത്രീകളെ രണ്ടാം തരം പൗരന്മാരായി കണ്ട് പുരുഷന്മാരെ നിയന്ത്രിക്കാൻ തരത്തിൽ രൂപപ്പെടുത്തിയ മൂല്യങ്ങളും നിയമങ്ങളുമാണ് ഈ സമൂഹത്തിൽ ഭൂരിപക്ഷം ഉള്ളത്. സ്ത്രീകളെ നിയന്ത്രിക്കാൻ അവരുടെ ലൈംഗിക അവകാശങ്ങളെ കവർന്നെടുക്കുകയാണ് പുരുഷന്മാർ ചെയ്ത് വന്നത്. നിന്റെ സ്വാതന്ത്ര്യ ബോധം പുരുഷസമൂഹത്തിന്റെ മൂല്യ ബോധത്തിനെതിരാണ്. അതിനാൽ അതിന്റെ അടികളേൽക്കാൻ ധാരാളം സന്ദർഭങ്ങൾ ജീവിതത്തിൽ ഉണ്ടാവുമെന്ന് ഞാൻ തിരിച്ചറിയുന്നു. ആ അടികളുടെ രൂക്ഷത കുറക്കാൻ എന്റെ ഇനിയുള്ള വാഗ്ദാനങ്ങൾ ശാരീരികവും മാനസികവുമായ ശക്തി പകരുമെന്ന് ഞാൻ കരുതുന്നു.

വീട് വിട്ട് പോകാനും മാറി താമസിക്കാനുമുള്ള നിന്റെ അവകാശത്തിനു പിന്തുണ പ്രഖ്യാപിക്കുന്നു

ഇഷ്ടപെടുന്ന വ്യക്തിയുമായി അത് ആണായാലും പെണ്ണായാലും സങ്കര വർഗമായാലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിനക്കുള്ള അവകാശത്തിനും പിന്തുണ നൽകുന്നു

ഗർഭം ധരിക്കാനും പ്രസവിക്കാനുമുള്ള നിന്റെ അവകാശം ഒരു പുരുഷന്റെ സംരക്ഷണം മാത്രം പരിമിതപ്പെടുത്തുന്ന ഇന്നത്തെ നടപ്പിന് വിരുദ്ധമായി നിനക്കത് സ്വതന്ത്രമായി ചെയ്യാൻ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നു

നിനക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനുള്ള അവകാശത്തിനും പിന്തുണ നൽകുന്നു

നിന്റെ ഇഷ്ടത്തിന് വിരുദ്ധമായി ഗർഭം ധരിക്കുവാൻ ഇടവരികയാണെങ്കിൽ അത് വേണ്ട എന്ന് വയ്ക്കാൻ നിനക്ക് അവകാശമുണ്ട്.

തിരഞ്ഞെടുത്ത ഇണയെ പിന്നീട് വേണ്ടെന്നു വയ്ക്കാനുള്ള അവകാശത്തിനു പിന്തുണ നൽകുന്നു

ഒരേ സമയം ഒന്നിലധികം പേരോട് പ്രണയം തോന്നാം അങ്ങനെ തോന്നുന്നത് സ്വാഭാവികമാണെന്ന് മനസിലാക്കി അതിനും പിന്തുണ നൽകുന്നു

ആരോടും പ്രേമം തോന്നുന്നില്ല അതിനാൽ ഒറ്റയ്ക്ക് കഴിയാനാണ് തീരുമാനം എങ്കിൽ അതിനും പിന്തുണ നൽകുന്നു

മദ്യംകഴിക്കാനും പുകവലിക്കാനും മറ്റേതൊരു വ്യക്തിയെ പോലെ നിനക്കും അവകാശമുണ്ട്.

നിനക്ക് ഇഷ്ടമുള്ള പ്രവർത്തി ചെയ്തു ജീവിക്കാൻ പരിപൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നു

ഇതോടൊപ്പം ചില അഭ്യർത്ഥനകളും മകൾക്കു മുന്നിൽ മൈത്രേയൻ വയ്ക്കുന്നുണ്ട്. ബലാത്സംഗത്തിന് വിധേയയാൽ , അതിനെ അക്രമം എന്ന് കണ്ട് ഉളവാക്കിയ സ്തോഭത്തെ മറികടക്കാനുള്ള ആർജവം നേടിയെടുക്കണമെന്ന് മൈത്രേയൻ ഓർമിപ്പിക്കുന്നു. മറ്റുള്ളവർക്ക് ഹാനികരമായതിനാൽ പുകവലി ശീലമാക്കരുതെന്ന് അഭ്യർഥിക്കുന്നു.

ഒരു വ്യക്തിയുടെ നിലനിൽപ്പ് തന്നെ ചില സന്ദർഭങ്ങളിൽ മറ്റുള്ളവർക്ക് വേദന ഉളവാക്കുന്നതാണ് എന്ന് ഞാൻ അറിയുമ്പോൾ പോലും അറിഞ്ഞു കൊണ്ട് മറ്റൊരാളെ വാക്ക് കൊണ്ടോ , പ്രവർത്തി കൊണ്ടോ , നോട്ടം കൊണ്ടോ, ഭാവം കൊണ്ടോ വേദനിപ്പിക്കാതിരിക്കാൻ പരമാവധി ശ്രമിക്കണം, ബലാത്സംഗം ചെയ്തവരെ പോലും വെറുക്കരുത്, ഈ ശ്രമത്തിണ്റ്റെ പരാജയം പോലും ജീവിത വിജയമാണ് ...മൈത്രേയൻ കുറിക്കുന്നു ..അച്ഛത്തമില്ലാതെ പെരുമാറാൻ ശ്രമിക്കുന്ന നിന്റെ അച്ഛൻ എന്ന കുറിപ്പോടെയാണ് മൈത്രേയൻ തന്റെ കത്ത് അവസാനിപ്പിക്കുന്നത്

Content Highlights :Kani Kusruthi Shares father Maitreyan's letter on her eighteenth Birthday

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nisha upadhyay

1 min

ആരാധകരുടെ ആവേശം അതിരുവിട്ടു; ഗാനമേളയ്ക്കിടെ ഭോജ്പുരി ഗായികയ്ക്ക് വെടിയേറ്റു

Jun 3, 2023


wrestlers protest suraj venjaramoodu

1 min

'മറ്റ് രാജ്യങ്ങള്‍ക്ക് മുന്നില്‍ അപമാനിക്കുന്നത് ഭൂഷണമല്ല'; ഗുസ്തിതാരങ്ങള്‍ക്ക് പിന്തുണയുമായി സുരാജ്

May 31, 2023


Wrestlers Protest

2 min

ബേട്ടി ബചാവോ എന്നെഴുതിയ തെരുവുകളിലൂടെ നമ്മുടെ പെണ്മക്കൾ വലിച്ചിഴക്കപ്പെടുന്നു -ഡബ്ല്യു.സി.സി.

Jun 2, 2023

Most Commented