'തലൈവി'ക്കായി തെന്നിന്ത്യയിലേക്ക്, അനു​ഗ്രഹം തേടി കങ്കണ


നടനും തമിഴ്‌നാട് മുൻമുഖ്യമന്ത്രിയുമായ എം.ജി.ആറായി വേഷമിടുന്നത് അരവിന്ദ് സ്വാമിയാണ്. മലയാളി നടി ഷംന കാസിമാണ് ശശികലയുടെ വേഷത്തിലെത്തുന്നത്.

കങ്കണ, 'തലൈവി'യിൽ നിന്ന് Photo | https:||twitter.com|KanganaTeam

തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി എ.എൽ വിജയ് ഒരുക്കുന്ന തലൈവിയുടെ ചിത്രീകരണം പുനരാരംഭിക്കുന്നു. കോവിഡ് വ്യാപനത്തെ തുടർന്നാണ് തലൈവിയുടെ ചിത്രീകരണം നിർത്തി വച്ചത്.

ബോളിവുഡ് നടി കങ്കണ റണാവത്താണ് ചിത്രത്തിൽ ജയലളിതയായി വേഷമിടുന്നത്. ചിത്രീകരണത്തിനായി തെന്നന്ത്യയിലേക്ക് വരികയാണെന്നും എല്ലാവരുടെയും അനു​ഗ്രഹം വേണമെന്നും കങ്കണ ട്വിറ്ററിൽ കുറിച്ചു

"സുഹൃത്തുക്കളെ ഇന്ന് ഏറെ പ്രത്യേകതകളുള്ള ദിവസമാണ്. ഏഴ് മാസങ്ങൾക്ക് ശേഷം എന്റെ ജോലി പുനരാരംഭിക്കുന്നു. ഏറെ പ്രതീക്ഷകളുള്ള, എന്റെ ദ്വിഭാഷാ ചിത്രമായ തലൈവിയുടെ ചിത്രീകരണത്തിനായി തെന്നിന്ത്യയിലേക്ക് വരികയാണ്. മഹാമാരിയുടെ ഈ പരീക്ഷണ കാലത്ത് എല്ലാവരുടെയും അനു​ഗ്രഹം തേടുന്നു". .. കങ്കണ കുറിച്ചു.

ഹിന്ദിയിലും തമിഴിലുമായാണ് ചിത്രമൊരുങ്ങുന്നത്. തമിഴിൽ 'തലൈവി' എന്നും ഹിന്ദിയിൽ 'ജയ' എന്നുമാണ് പേര്.

നടനും തമിഴ്‌നാട് മുൻമുഖ്യമന്ത്രിയുമായ എം.ജി.ആറായി വേഷമിടുന്നത് അരവിന്ദ് സ്വാമിയാണ്. മലയാളി നടി ഷംന കാസിമാണ് ശശികലയുടെ വേഷത്തിലെത്തുന്നത്. ബാഹുബലിക്കും മണികർണികയ്ക്കും വേണ്ടി തിരക്കഥയെഴുതിയ കെആർ വിജയേന്ദ്ര പ്രസാദാണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്.

വിബ്രി മീഡിയയുടെ ബാനറിൽ വിഷ്ണു വരദനാണ് നിർമാണം. മദൻ കർകിയാണ് ഗാനങ്ങൾ ഒരുക്കുന്നത്. ജി വി പ്രകാശ് കുമാർ സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നീരവ് ഷായാണ്. എഡിറ്റിങ് ആന്റണിയും ആക്ഷൻ ഡയറക്ടർ സിൽവയുമാണ്.

Content highlights : Kangana To resume shooting for Thalaivi AL Vijay Movie On Jayalalitha Biopic


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


Gautam Adani

2 min

എസ്.ബി.ഐ അദാനിക്ക് നല്‍കിയത് 21,370 കോടി രൂപയുടെ വായ്പ; ഓഹരികളില്‍ തകര്‍ച്ച തുടരുന്നു

Feb 2, 2023

Most Commented