വീണ്ടും സംവിധായക്കുപ്പായം അണിയാൻ കങ്കണ റണാവത്ത്. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതകഥ പ്രമേയമാക്കി ഒരുക്കുന്ന എമർജൻസി എന്ന ചിത്രമാണ് കങ്കണ സംവിധാനം ചെയ്യുക. നേരത്തെ കങ്കണയെ കേന്ദ്ര കഥാപാത്രമാക്കി സായ് കബീർ സംവിധാനം ചെയ്യുമെന്ന് വാർത്തകൾ വന്നിരുന്ന ചിത്രമാണ് എമർജൻസി. കങ്കണ തന്നെയാണ് ചിത്രത്തിൽ ഇന്ദിരാഗാന്ധിയായി അഭിനയിക്കുന്നതും.

റിതേഷ് ഷാ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

വീണ്ടും സംവിധയായക തൊപ്പി അണിയുന്നു. ഒരു വർഷത്തിലേറെയായി എമർജൻസിയിൽ ജോലി ചെയ്തതിൽ നിന്നും എനിക്ക് മനസിലായി ഈ സിനിമ ഞാനല്ലാതെ മറ്റൊരാൾക്കും മികച്ച രീതിയിൽ സംവിധാനം ചെയ്യാനാവില്ല എന്ന്...അഭിനയരംഗത്ത് നിന്ന് കുറച്ചുകാലം വിട്ടുനിൽക്കേണ്ടി വരുമെങ്കിലും സംവിധാനമെന്നതിൽ ദൃഢനിശ്ചയവുമായി മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനം. പുതിയ ചിത്രത്തെക്കുറിച്ച് കങ്കണ പറയുന്നു.

എമർജൻസി ഇന്ദിരാ ​ഗാന്ധിയുടെ ജീവചരിത്ര സിനിമയല്ലെന്നും രാഷ്ട്രീയ ചിത്രമാണെന്നും ഒരു മഹത്തായ കാലഘട്ടത്തെ തൻറെ തലമുറക്ക്​ പരിചയപ്പെടുത്തി നൽകുന്ന ഇന്ത്യയുടെ സാമൂഹിക -രാഷ്​ട്രീയ പശ്ചാത്തലത്തിലൊരുങ്ങുന്ന രാഷ്​ട്രീയ ചിത്രമായിരിക്കുമെന്നും കങ്കണ നേരത്തെ വ്യക്തമാക്കിയിരുന്നു.

എമർജൻസി കൂടാതെ തലൈവി, തേജസ്, ധാക്കഡ്, മണികർണിക റിട്ടേൺസ് എന്നിവയാണ് കങ്കണയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.

content highlights : kangana to direct again film on Indira Gandhi Emergency