Photo | https:||www.instagram.com|kanganaranaut|
സീതയാകാൻ ഒരുങ്ങി ബോളിവുഡ് താരം കങ്കണ റണാവത്. രാമായണം അടിസ്ഥാനമാക്കി അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'സീത-ദി ഇൻകാർനേഷനി'ൽ സീതാ ദേവിയെ അവതരിപ്പിക്കുക കങ്കണയാകും.
ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് ബാഹുബലിക്കും കങ്കണയുടെ ഏറ്റവും പുതിയ ചിത്രം തലൈവിയ്ക്കും തിരക്കഥയൊരുക്കിയ കെ വി വിജയേന്ദ്ര പ്രസാദ് ആണ്. രചനയില്‍ സംവിധായകനും പങ്കാളിത്തമുണ്ട്.
സംഭാഷണങ്ങളും ഒപ്പം പാട്ടിന് വരികളും എഴുതുന്നത് മനോജ് മുസ്‍താഷിര്‍ ആണ്. എ ഹ്യൂമന്‍ ബീയിംഗ് സ്റ്റുഡിയോയുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും.
തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ പറഞ്ഞ തലൈവിയാണ് കങ്കണയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. എ.എൽ വിജയ് സംവിധാനം ചെയ്ത ചിത്രത്തിൽ ജയലളിതയായാണ് കങ്കണ വേഷമിട്ടത്.
ശര്‍വേഷ് മെവാരയുടെ സംവിധാനത്തില്‍ താരം എയര്‍ഫോഴ്സ് പൈലറ്റ് ആയെത്തുന്ന 'തേജസ്', റസ്‍നീഷ് റാസി ഗയ്‍യുടെ 'ധാക്കഡ്' എന്നിവയാണ് കങ്കണയുടേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റ് പ്രോജക്റ്റുകള്‍.
content highlights : Kangana Ranaut to play goddess Sita in period drama
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..