ടൻ റൺബീർ കപൂർ, ദീപിക പദുക്കോൺ എന്നിവർക്കെതിരേ ​​ഗുരുതര ആരോപണവുമായി നടി കങ്കണ റണാവത്ത്.  നടൻ സുശാന്ത് സിം​ഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ചർച്ചകളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം.

കങ്കണയുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കാനായി ആരാധകർ എന്നവകാശപ്പെടുന്ന ഒരു കൂട്ടം ആളുകൾ ചേർന്നാണ് ടീം കങ്കണ എന്ന ട്വിറ്റർ അക്കൗണ്ട് കെെകാര്യം ചെയ്യുന്നത് ചെയ്യുന്നത്. പൂർണമായും തന്റെ മേൽനോട്ടത്തിലാണ് ടീം കങ്കണ പ്രവർത്തിക്കുന്നതെന്ന് നടി തന്നെ അവകാശപ്പെട്ടിട്ടുണ്ട്.

രൺബിർ ​ബലാത്സം​ഗവീരനും ദീപിക മാനസിക രോ​ഗിയാണെന്നും അവർ ആരോപിച്ചു. ‘രൺബിർ കപൂർ ഒരു സീരിയൽ സ്കർട്ട് ചേസറാണ്  (സ്ത്രീകൾക്ക് പിറകെ നടക്കുന്നവൻ)  പക്ഷേ, ആരും അയാളെ പരസ്യമായി ലൈംഗികാതിക്രമം നടത്തുന്നവനെന്ന് വിളിക്കാൻ ധൈര്യം കാണിച്ചിട്ടില്ല. ദീപിക സ്വയം പ്രഖ്യാപിത മനോരോഗിയാണ്. എന്നാൽ ആരും അവരെ സൈക്കോ എന്നോ മന്ത്രവാദിനിയെന്നോ വിളിക്കാൻ തയാറാകുന്നില്ല. പാരമ്പര്യവുമായി ബന്ധപ്പെട്ട് അവർക്കു ലഭിക്കുന്ന സ്വീകാര്യത മറ്റുള്ളവർക്ക് ലഭിക്കണമെന്നില്ല.– ടീം കങ്കണ ട്വീറ്റ് ചെയ്തു.

സുശാന്തിന്റെ മരണത്തെ ഉപയോഗപ്പെടുത്തി അനാവശ്യ വിവാദങ്ങളുണ്ടാക്കാനാണ് കങ്കണ ശ്രമിക്കുന്നതെന്ന തരത്തിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്. കരൺ ജോഹർ, മഹേഷ് ഭട്ട്, ആദിത്യ ചോപ്ര എന്നിവരെ കടന്നാക്രമിച്ച് കങ്കണ തപ്സി പന്നു, സ്വര ഭാസ്കർ, റിച്ച ഛദ്ധ എന്നിവരുടെ നിലപാടുകളെയും കങ്കണ ചോദ്യം ചെയ്തിരുന്നു. സംവിധായകൻ അനുരാ​ഗ് കശ്യപ്, ആയുഷ്മാൻ ഖുറാന എന്നിവരെയും വിമർശിച്ചു. ഇതിന് മറുപടിയുമായി അനുരാ​ഗ് കശ്യപ് രം​ഗത്ത് വന്നിരുന്നു. മണികർണികയുടെ റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ചിത്രത്തിൽ ചെറിയ വേഷങ്ങൾ ചെയ്ത അഭിനേതാക്കളെ 'വിലകെട്ടവർ' എന്ന് കങ്കണ ആക്ഷേപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു കശ്യപിന്റെ വിമർശനം.

Content Highlights: Team Kangana against Deepika Padukone Ranbir Kapoor