kangana
94-ാമത് ഓസ്കർ പുരസ്കാര വേദിയിൽ നടൻ വിൽ സ്മിത്ത് അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവം വൻ ചർച്ചയായി മാറിയിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണാവത്.
വിൽ സ്മിത്തിനെ പ്രശംസിച്ച കങ്കണ തന്നെ പോലെ ഒരു റൗഡിയാണ് നടനെന്നാണ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. വിൽ സ്മിത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചായിരുന്നു
വിൽ സ്മിത്ത് സംഘിയാണെന്ന് തെളിയിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് കങ്കണയുടെ കുറിപ്പ്. സ്മിത് ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നതിന്റെയും സദ്ഗുരുവിനൊപ്പം നിൽക്കുന്നതിന്റെയും ക്രിസിന്റെ മുഖത്തടിക്കുന്നതിന്റെയും ചിത്രങ്ങൾ കങ്കണ പങ്കുവച്ചിട്ടുണ്ട്.
"ഞാൻ പ്രാർത്ഥിക്കാറുണ്ട്, സ്തുതി ഗീതങ്ങൾ ചൊല്ലാറുമുണ്ട് എന്ന് വെച്ച് ഞാൻ ദൈവമാവുന്നില്ല, അനാവശ്യ തമാശകൾ പറയുന്നവരെ ഞാനും മുഖത്തടിക്കാറുണ്ട്" കങ്കണ കുറിച്ചു.
ഒരു കൂട്ടം വിഡ്ഢികളെ ചിരിപ്പിക്കാൻ ഏതെങ്കിലും വിഡ്ഢികൾ തന്റെ അമ്മയുടെയോ സഹോദരിയുടെയോ അസുഖത്തെ ഉപയോഗിച്ചാൽ വിൽ സ്മിത്ത് ചെയ്തതുപോലെ താൻ അവരെ അടിക്കുമെന്നായിരുന്നു നേരത്തെ സ്മിത്തിന്റെ പ്രതികരണത്തെ പിന്തുണച്ച് കങ്കണ കുറിച്ചത്.
ഭാര്യ ജെയ്ഡ സ്മിത്തിന്റെ തലമുടിയെക്കുറിച്ചുള്ള പരിഹാസമാണ് വിൽ സ്മിത്തിനെ ചൊടിപ്പിച്ചത്. സ്മിത്തിന്റെ ഭാര്യ ജെയ്ഡ സ്മിത്ത് വർഷങ്ങളായി അലോപേഷ്യ രോഗിയാണ്. തലമുടി കൊഴിഞ്ഞു പോവുന്ന അവസ്ഥയാണിത്. മികച്ച ഡോക്യുമെന്ററിയ്ക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് അതേക്കുറിച്ച് തമാശ പറഞ്ഞു.
1997 ലെ ജി. ഐ ജെയിൻ എന്ന ചിത്രത്തിൽ ഡെമി മൂർ തലമൊട്ടയടിച്ചാണ് അഭിനയിച്ചത്. ജി.ഐ ജെയിൻ 2 ൽ ജെയ്ഡയെ കാണാമെന്ന് ക്രിസ് റോക്ക് പറഞ്ഞു. എന്നാൽ റോക്കിന്റെ തമാശ വിൽ സ്മിത്തിന് രസിച്ചില്ല. അദ്ദേഹം വേദിയിലേക്ക് കയറിവന്ന് റോക്കിന്റെ മുഖത്ത് ശക്തിയായി അടിച്ചു. പിന്നീട് 'എന്റെ ഭാര്യയുടെ പേര് നിന്റെ വായ് കൊണ്ട് പറഞ്ഞുപോകരുതെ'ന്ന് ശക്തമായി താക്കീത് ചെയ്യുകയും ചെയ്തു.
അനിഷ്ട സംഭവത്തിൽ വിൽ സ്മിത്ത് അക്കാദമിയോടും ക്രിസ് റോക്കിനോടും അക്കാദമിയോടും വിൽ സ്മിത്ത് പിന്നീട് മാപ്പ് പറഞ്ഞു. ചെയ്തത് തെറ്റാണെന്നും അതിരു കടന്നു പോയെന്നും എല്ലാ തരത്തിലുമുള്ള അക്രമണങ്ങളും വിനാശകരമാണെന്നും വിൽ സ്മിത്ത് പറയുന്നു. ഭാര്യയുടെ രോഗത്തെക്കുറിച്ചുള്ള തമാശ തനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നും വിൽ സ്മിത്ത് കൂട്ടിച്ചേർത്തു.
Content Highlights: Kangana Ranaut supports will smith calls him a sanghi, will smith chris Rock incident at oscar award
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..