കങ്കണ, ജാവേദ് അക്തർ
കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ നല്കിയ മാനനഷ്ടക്കേസില്‍ പ്രതികരണവുമായി നടി കങ്കണാ റണാവത്ത്. ഒരു കൂട്ടം കുറുനരികള്‍ക്കിടയിലെ സിംഹമാണ് താനെന്നും അതൊരു തമാശയായിരിക്കുമെന്നും കങ്കണ കുറിച്ചു.
കേസില്‍ കങ്കണയോട് ഹാജരാകണമെന്നാവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്നാണ് നടിയുടെ പ്രതികരണം.
ജാവേദ് അക്തര്‍ ബോളിവുഡ് മാഫിയയിലെ അംഗമാണെന്നതായിരുന്നു കങ്കണയുടെ ആരോപണം. നടന് സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിന് ഉത്തരവാദിയായവരില്‍ ജാവേദ് അക്തറുമുണ്ടെന്ന് കങ്കണ ആരോപിച്ചു. ഇത് തന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തിയെന്നാണ് ജാവേദ് അക്തര്‍ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
Content Highlights: Kangana Ranaut summoned in defamation case filed by Javed Akhtar, calls herself lioness
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..