ആധാർ കാർഡുള്ള എല്ലാവർക്കും ട്വിറ്റർ അക്കൗണ്ട് വേരിഫിക്കേഷൻ ലഭിക്കണം -കങ്കണ


നിലവിലുള്ളതിൽ ഏറ്റവും മികച്ച സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ട്വിറ്ററെന്ന് ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലൂടെ അവർ പറഞ്ഞു.  

കങ്കണ റണൗട്ട് | ഫോട്ടോ: പി.ടി.ഐ

ക്കൗണ്ട് വേരിഫൈഡ് ആക്കാൻ പണമീടാക്കാനുള്ള ട്വിറ്ററിന്റെ തീരുമാനത്തിനെ പിന്തുണച്ച് നടി കങ്കണ റണൗട്ട്. ഈ മാർ​ഗം നല്ലതാണെന്നും ട്വിറ്റർ അക്കൗണ്ട് നിലനിർത്താൻ ഒരു നിശ്ചിത തുക നൽകുന്നത് അതിന്റെ സമഗ്രത വളർത്തിയെടുക്കാൻ സഹായിക്കുമെന്നും കങ്കണ പറഞ്ഞു. അതേസമയം അക്കൗണ്ട് തുടങ്ങാനുള്ള നടപടിക്രമങ്ങളെ അവർ വിമർശിക്കുകയും ചെയ്തു.

നിലവിലുള്ളതിൽ ഏറ്റവും മികച്ച സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ട്വിറ്ററെന്ന് ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലൂടെ അവർ പറഞ്ഞു. പക്ഷേ ചില തിരഞ്ഞെടുക്കപ്പെട്ട ആളുകൾക്ക് മാത്രം വേരിഫിക്കേഷൻ നൽകുന്ന ആശയത്തിന് പിന്നിൽ എന്താണെന്ന് മനസിലാവുന്നില്ല. എനിക്ക് നീല ടിക്കോടുകൂടിയ അക്കൗണ്ട് ലഭിക്കും. പക്ഷേ എന്റെ പിതാവിന് ഒരു വെരിഫൈഡ് അക്കൗണ്ട് വേണമെങ്കിൽ മൂന്നോ നാലോ വിഡ്ഢികൾ അദ്ദേഹത്തിന്റെ വ്യക്തിത്വം തന്നെ നിരാകരിക്കും, അയാൾ എന്തെങ്കിലും നിയമവിരുദ്ധമായ ജീവിതം നയിക്കുന്നു എന്ന മട്ടിൽ. ആധാർ കാർഡ് ഉള്ള എല്ലാവർക്കും ലളിതമായി ട്വിറ്റർ അക്കൗണ്ട് വേരിഫിക്കേഷൻ ലഭിക്കണമെന്നും കങ്കണ പറഞ്ഞു.



"ഒരു ട്വിറ്റർ അക്കൗണ്ട് നിലനിർത്താൻ ഒരു നിശ്ചിത തുക നൽകുന്നത് അതിന്റെ സമഗ്രത വളർത്തിയെടുക്കാൻ മാത്രമേ സഹായിക്കൂ, ഈ ലോകത്ത് ഒന്നും സൗജന്യമല്ല. നിങ്ങൾ സ്വതന്ത്രമായി ഉപയോ​ഗിക്കുന്ന ഈ പ്ലാറ്റ്‌ഫോമുകളെല്ലാം എങ്ങനെ നിലനിൽക്കുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അവർ ഡാറ്റ വിൽക്കുക മാത്രമല്ല, നിങ്ങളെ അവരുടെ ഭാഗമാക്കുകയും നിങ്ങളെ സ്വാധീനിക്കുകയും പിന്നീട് നിങ്ങളുടെ ശബ്ദവും ബോധവുമുൾപ്പെടെ ദിവസത്തിലെ ഓരോ മിനിറ്റിലും വിൽക്കുകയും ചെയ്യുന്നു. സ്വയം സുസ്ഥിരമായ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം നിർമിക്കാൻ ശ്രമിക്കുന്നത് മോശം കാര്യമല്ല." കങ്കണ കൂട്ടിച്ചേർക്കുന്നു.

2021 മേയിലാണ് നിരന്തരമായ ട്വിറ്റർ നിയമലംഘനങ്ങളേത്തുടർന്ന് കങ്കണയുടെ അക്കൗണ്ട് അടച്ചുപൂട്ടിയത്. കഴിഞ്ഞമാസമാണ് താൻ ട്വിറ്റർ മുതലാളിമാരുടെ തകർച്ച പ്രവചിച്ചിരുന്നെന്ന് താരം പറഞ്ഞത്. നിലവിൽ എമർജൻസി എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് കങ്കണ. നടി തന്നെയാണ് സിനിമ സംവിധാനം ചെയ്യുന്നതും.

Content Highlights: Kangana Ranaut on Twitter Account Verification, Kangana supports Twitter payment model


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented