കങ്കണ റണൗത്ത് | ഫോട്ടോ: പി.ടി.ഐ
താൻ വഴക്കാളിയാണെന്ന് ആളുകൾ പറഞ്ഞുപരത്തുന്നുണ്ടെന്ന് നടി കങ്കണ റണൗത്ത്. ഇക്കാരണംകൊണ്ട് വിവാഹം കഴിക്കാനാകുമെന്ന് തോന്നുന്നില്ലെന്നും അവർ പറഞ്ഞു. പുതിയ ചിത്രമായ ധക്കഡിന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് ഒരു ചോദ്യത്തിന് മറുപടിയായി താരം തമാശരൂപേണ ഇങ്ങനെ പറഞ്ഞത്.
യഥാർത്ഥ ജീവിതത്തിലും ധക്കഡ് അഥവാ ടോം ബോയ് ആണോ എന്ന ചോദ്യത്തിനാണ് കങ്കണ രസകരമായ മറുപടി നൽകിയത്. ശരിക്കും ആരെങ്കിലും ആരെയെങ്കിലും മർദിക്കുമോ എന്നവർ ചോദിച്ചു. ആൺകുട്ടികളെ തല്ലിച്ചതയ്ക്കുമെന്ന് കിംവദന്തികൾ പലരും പറഞ്ഞുപരത്തുന്നതിനാൽ താൻ കടുപ്പമേറിയ വ്യക്തിത്വത്തിനുടമയാണെന്നാണ് എല്ലാവരും കരുതുന്നതെന്നും അവർ പറഞ്ഞു.
ആക്ഷൻ ചിത്രമായെത്തുന്ന ധക്കഡ് ആണ് കങ്കണയുടേതായി ഉടൻ പുറത്തിറങ്ങാനുള്ളത്. ഏജന്റ് അഗ്നി എന്ന കഥാപാത്രമായാണ് താരമെത്തുന്നത്. അർജുൻ രാംപാൽ, ദിവ്യാ ദത്ത എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ. റസ്നീഷ് ഘായ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഈ മാസം 20-നാണ് ധക്കഡ് റിലീസ് ചെയ്യുക. ബോളിവുഡിലെ ആദ്യ വനിതാ രഹസ്യാന്വേഷണ ഏജന്റ് എന്ന വിശേഷണവുമായാണ് ചിത്രമെത്തുന്നത്.
Content Highlights: Kangana Ranaut's funny answer to a question about her marriage
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..