സിനിമാ ബഹിഷ്‌കരണ കാമ്പയിനുകള്‍ക്ക് പിന്നില്‍ ആമീര്‍ ഖാന്‍ തന്നെ- കങ്കണ റണാവത്ത്


2 min read
Read later
Print
Share

കങ്കണ റണാവത്ത്, ആമീർ ഖാൻ

മിർ ഖാന്‍ നായകനായ 'ലാല്‍ സിംഗ് ഛദ്ദ' എന്ന സിനിമ ബഹിഷ്‌കരിക്കണമെന്ന കാമ്പയിനിങ്ങിന് പിന്നില്‍ നടന്‍ തന്നെയാണ് നടി കങ്കണ റണാവത്ത്. ഇന്‍സ്റ്റാഗ്രാമിലായിരുന്നു കങ്കണയുടെ പ്രതികരണം.

ഈ സിനിമയുമായി ബന്ധപ്പെട്ട എല്ലാ നെഗറ്റീവിറ്റിയ്ക്ക് പിറകില്‍ ഒരു ബുദ്ധികേന്ദ്രമുണ്ട്. അത് മറ്റാരുമല്ല ആമിർ ഖാന്‍ തന്നെയാണ്. ഈ വര്‍ഷം ഒരു ഹിന്ദി സിനിമ പോലും വിജയിച്ചില്ല. ഇന്ത്യയുടെ സംസ്‌കാരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന തെന്നിന്ത്യന്‍ സിനിമകള്‍ മാത്രമാണ് വിജയിച്ചത്. ഒരു ഹോളിവുഡ് സിനിമയുടെ റീമേക്ക് വിജയിക്കാന്‍ സാധ്യതയില്ല.

പക്ഷേ, അവര്‍ ഇപ്പോള്‍ ഇന്ത്യയ്ക്ക് സഹിഷ്ണുതയില്ലെന്ന് പറയും. ഹിന്ദി സിനിമകള്‍ പ്രേക്ഷകരുടെ മനസ്സറിയണം. അവിടെ ഹിന്ദുവെന്നോ മുസ്ലീമോ എന്നൊന്നുമില്ല. ആമിര്‍ ഖാന്‍ ഹിന്ദു ഫോബിക് ആയ 'പി.കെ.' എന്ന ചിത്രമെടുത്തു അല്ലെങ്കില്‍ ഇന്ത്യയെ സഹിഷ്ണുതയില്ലാത്തത് എന്ന് വിളിച്ചു. 'പി.കെ.' അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി.- കങ്കണ കുറിച്ചു.

തന്റെ ചിത്രം ബഹിഷ്‌കരിക്കരുത് എന്ന അഭ്യര്‍ത്ഥനയുമായി ആമിര്‍ ഖാന്‍ രംഗത്ത് വന്നിരുന്നു. ബോയ്‌കോട്ട് ബോളിവുഡ്, ബോയ്‌കോട്ട് ലാല്‍ സിങ് ഛദ്ദ, ബോയ്‌കോട്ട് ആമിര്‍ ഖാന്‍ തുടങ്ങിയ ക്യാമ്പയിനുകളില്‍ താന്‍ ദുഃഖിതനാണെന്ന് ആമിര്‍ പറഞ്ഞു. ഇന്ത്യയെ ഇഷ്ടപ്പെടാത്തയാളാണ് താനെന്നുള്ള തരത്തില്‍ ചിലര്‍ വിശ്വസിക്കുന്നതില്‍ ദുഃഖമുണ്ടെന്നും അതൊരിക്കലും ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഞാനീ രാജ്യത്തെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നു. എന്റെ സിനിമ ബഹിഷ്‌കരിക്കാതെ എല്ലാവരും പോയി കാണണം.' ആമിര്‍ പറഞ്ഞു. ഇതാദ്യമായല്ല ലാല്‍ സിങ് ഛദ്ദയ്ക്കുനേരെ ബഹിഷ്‌കരണാഹ്വാനം വരുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തപ്പോഴും സമാനരീതിയിലുള്ള പ്രതികരണങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ക്കുനേരെ ഉയര്‍ന്നിരുന്നു.

2015-ല്‍ നടത്തിയ ഒരഭിമുഖത്തില്‍ നമ്മുടെ രാജ്യം വളരെ സഹിഷ്ണുതയുള്ളതാണെങ്കിലും ചിലര്‍ വെറുപ്പ് പ്രചരിപ്പിക്കുന്നുവെന്ന് ആമിര്‍ പറഞ്ഞിരുന്നു. കുട്ടികളുടെ ഭാവിയോര്‍ത്ത് ഇന്ത്യവിടാന്‍ ആലോചിക്കുന്നതായി ആമിറിന്റെ മുന്‍ഭാര്യ പറഞ്ഞതും അന്ന് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

1994-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി പതിപ്പാണ് ലാല്‍ സിങ് ഛദ്ദ. ആഗസ്റ്റ് 11-നാണ് അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. തെലുങ്ക് താരം നാഗചൈതന്യ, കരീന കപൂര്‍, മോന സിങ് എന്നിവരാണ് മറ്റഭിനേതാക്കള്‍.

Content Highlights: Kangana Ranaut accuses Aamir Khan, boycott Laal Singh Chaddha Campaign, Laal Singh Chaddha release

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
o baby

2 min

പ്രണയവും പകയും ചെറുത്തുനിൽപ്പും; കുടുംബത്തിനായി ബേബിയുടെ ഒറ്റയാൾ പോരാട്ടം| O BABY REVIEW

Jun 9, 2023


kollam sudhi car accident  death mahesh kunjumon mimicry artist underwent surgery recovering

1 min

കാറപകടത്തില്‍ പരിക്കേറ്റ മഹേഷ് കുഞ്ഞുമോന്റെ ഓപ്പറേഷന്‍ കഴിഞ്ഞു

Jun 8, 2023


rani movie

1 min

'വാഴേണം ദൈവമേ'; ഭാവന നായികയാകുന്ന റാണിയിലെ വീഡിയോ ​ഗാനം പുറത്ത്

Jun 8, 2023

Most Commented