കങ്കണ| Photo:ANI
കര്‍ഷക സമരവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി കങ്കണ. കര്‍ഷക സമരത്തില്‍ പങ്കെടുത്ത വയോധികയെ ഷഹീന്‍ബാഗ് ദാദി എന്നറിയപ്പെടുന്ന ബില്‍കിസ് ബാനുവെന്ന് ചിത്രീകരിച്ച് കങ്കണ ട്വീറ്റ് ചെയ്തിരുന്നു. മൊഹീന്ദര്‍ കൗര്‍ എന്ന വയോധികയെയാണ് കങ്കണ ബില്‍കിസ് ബാനുവാക്കി ചിത്രീകരിച്ചത്. 100 രൂപയ്ക്ക് ഇവരെ സമരം നടത്താന്‍ ലഭിക്കുമെന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്. ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയരുമ്പോഴാണ് കങ്കണ വീണ്ടും വിശദീകരണവുമായി രംഗത്ത് വന്നത്.
''ഞാന്‍ കര്‍ഷകര്‍ക്കൊപ്പമാണ്. കഴിഞ്ഞ വര്‍ഷം കാര്‍ഷിക വനശാസ്ത്രവുമായി ബന്ധപ്പെട്ട കാമ്പയിന് വേണ്ടി ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. അതിലേക്ക് സംഭാവനയും ചെയ്തിട്ടുണ്ട്. കര്‍ഷകരെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരേ ഞാന്‍ എല്ലായ്പ്പോഴും ശബ്ദം ഉയര്‍ത്തിയിട്ടുണ്ട്. കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാന്‍ ഒരുപാട് പ്രാര്ഥിച്ചിട്ടുണ്ട്. ആ പ്രാര്‍ഥനയുടെ ഫലമാണ് ബില്ലിന്റെ രൂപത്തില്‍ വന്നത്.
ഈ ബില്‍ കര്‍ഷകരുടെ ജീവിതത്തെ മാറ്റിമറയ്ക്കും. എന്നാല്‍ ഇതെക്കുറിച്ച് അപവാദ പ്രചരണങ്ങള്‍ സൃഷ്ടിച്ച ആശങ്കകള്‍ പരിഹരിക്കാന്‍ ഉടന്‍ തന്നെ സര്‍ക്കാര്‍ ഇടപെടുമെന്ന് എനിക്കുറപ്പുണ്ട്. ഞാന്‍ കര്‍ഷകര്‍ക്കൊപ്പമാണ്. പഞ്ചാബിന് എല്ലായ്പ്പോഴും എന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്''- കങ്കണ പറയുന്നു.
Content Highlights: Kangana Ranaut said I am with farmers' after tweet war on farmers protest, Farm Bill
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..