കങ്കണ, ഷാരൂഖ് ഖാൻ
ഷാരൂഖ് ഖാൻ നായകനായ 'പഠാന്‍' സിനിമയെ അഭിനന്ദിച്ച് നടി കങ്കണ റണാവത്ത് രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു. 'പഠാന്‍' പോലെയുള്ള സിനിമകള്‍ വിജയിക്കുമ്പോള്‍ ഹിന്ദി സിനിമയിലേക്ക് പ്രേക്ഷകരെ വീണ്ടും ആകര്‍ഷിക്കാന്‍ സാധിക്കുമെന്നും അത് എല്ലാ സിനിമാപ്രവര്‍ത്തകര്‍ക്കും പ്രചോദനമാണെന്നും കങ്കണ കുറിച്ചു. അതിനിടെ തന്നെ പരിഹസിച്ച് രംഗത്തെത്തിയ ഒരു ട്വീറ്റിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കങ്കണ. പരാജയങ്ങള്‍ മാത്രമുള്ള നടിയാണ് കങ്കണയെന്നും 'പഠാനെ'ക്കുറിച്ച് പറയാന്‍ എന്ത് അര്‍ഹതയുണ്ടെന്നുമായിരുന്നു ട്വീറ്റ്.
പത്ത് വര്‍ഷത്തിനടെ ഷാരൂഖ് ഖാനുണ്ടായ ആദ്യഹിറ്റാണ് 'പഠാന്‍'. ഇന്ത്യയിലെ പ്രേക്ഷകര്‍ അദ്ദേഹത്തിന് നല്‍കിയ അവസരം തങ്ങളെപ്പോലെ എല്ലാവര്‍ക്കും നല്‍കുമെന്ന വിശ്വാസത്തിലാണ് താനെന്ന് കങ്കണ കുറിച്ചു. എന്റെ മുന്‍ ചിത്രം 'ധാക്കഡ്' കനത്ത പരാജയമായിരുന്നു. അതേക്കുറിച്ച് സത്യന്ധമായി മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. എന്നാല്‍, കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഷാരൂഖിന്റേതായി വിജയിച്ച ഒരേയൊരു ചിത്രമാണ് 'പഠാന്‍'. ഞങ്ങളും ഇപ്പോള്‍ അദ്ദേഹത്തെ കണ്ട് പഠിക്കുകയാണ്. അദ്ദേഹത്തിന് അവസരം നല്‍കിയതുപോലെ ആളുകള്‍ ഞങ്ങളെയും സ്വീകരിക്കും.- കങ്കണ പറഞ്ഞു
ഇന്ത്യന്‍ ജനത ഖാന്‍ ത്രയങ്ങളെ സ്‌നേഹിച്ചിട്ടേയുള്ളൂവെന്നും ഇതുപോലൊരു രാജ്യം ലോകത്തെവിടേയുമില്ലെന്നും കങ്കണ പ്രതികരിച്ചു. പഠാന്റെ വിജയത്തെ കുറിച്ചുള്ള പ്രിയങ്ക ഗുപ്തയുടെ ട്വീറ്റ് പങ്കുവെച്ച് കൊണ്ടായിരുന്നു നടിയുടെ പ്രതികരണം. പഠാന്റെ വിജയത്തിനുള്ള കാരണം അക്കമിട്ട് പറഞ്ഞു കൊണ്ടായിരുന്നു പ്രിയങ്ക ഗുപ്തയുടെ ട്വീറ്റ്. പഠാന്റെ അതിവേഗത്തിലുള്ള, പിടിച്ചുകെട്ടാനാവാത്ത വിജയത്തില്‍ ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും അഭിനന്ദനങ്ങള്‍.
ഇത് തെളിയിക്കുന്നത്. 1) ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുപോലെ ഷാരൂഖിനെ സ്നേഹിക്കുന്നു, 2) ബഹിഷ്‌കരണാഹ്വാനങ്ങള്‍ സിനിമയെ പ്രതികൂലമായി ബാധിച്ചില്ല, പകരം ഗുണം ചെയ്തു, 3) മികച്ച ഇറോട്ടിക് രംഗങ്ങളും സംഗീതവും 4) ഇന്ത്യയുടെ മതേതരത്വം' എന്നായിരുന്നു പ്രിയങ്ക ട്വീറ്റ്
മറുപടിയായി കങ്കണ കുറിച്ചതിങ്ങനെ:
''ഇത് മികച്ച നിരീക്ഷണം. ഈ രാജ്യം എല്ലായിപ്പോഴും ഖാൻമാരെ സ്‌നേഹിച്ചിട്ടേയുളളൂ. ചില സമയങ്ങളില്‍ ഖാൻമാരെ മാത്രമേ സ്‌നേഹിക്കുന്നുള്ളൂ. കൂടാതെ, മുസ്ലിം നടിമാരോട് പ്രത്യേക അഭിനിവേശവുമുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യയെ വെറുപ്പിന്റെയും ഫാസിസത്തിന്റെയും പേരില്‍ ആക്ഷേപിക്കുന്നത് നീതിയല്ല. ഈ ലോകത്ത് ഭാരതം പോലൊരു രാജ്യം എവിടേയും ഉണ്ടാകില്ല.- കങ്കണ ട്വീറ്റ് ചെയ്തു.
Content Highlights: Kangana Ranaut response on Pathaan success shahrukh Khan box office collection
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..