'തിന്മ വര്‍ധിക്കുമ്പോള്‍ നശീകരണം അനിവാര്യമാകുന്നു'; ഉദ്ധവിന്റെ രാജിയില്‍ കങ്കണ


ശിവന്റെ 12-ാമത്തെ അവതാരമാണ് ഹനുമാന്‍. പക്ഷേ ശിവസേന തന്നെ ഹനുമാന്‍ ചാലിസ നിരോധിക്കുമ്പോള്‍ ശിവന് പോലും അവരെ രക്ഷിക്കാന്‍ കഴിയില്ലെന്നും കങ്കണ പറഞ്ഞു.

കങ്കണ റണൗട്ട് | ഫോട്ടോ: www.instagram.com/kanganaranaut/

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയസംഭവവികാസങ്ങളില്‍ പ്രതികരണവുമായി നടി കങ്കണ റണൗട്ട്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഉദ്ധവ് താക്കറെ രാജിവെച്ചതിന് പിന്നാലെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജില്‍ വീഡിയോയുമായാണ് കങ്കണ എത്തിയത്.

തിന്മ വര്‍ധിക്കുമ്പോള്‍ നശീകരണം അനിവാര്യമാകുന്നു. അതിനുശേഷം സൃഷ്ടി നടക്കും. ജീവിതത്തിന്റെ താമര വിരിയും എന്നാണ് വീഡിയോയില്‍ കങ്കണ പറയുന്നത്. വിശ്വാസമാണ് ജനാധിപത്യത്തില്‍ എല്ലാമെന്ന് 2020-ല്‍ ഞാന്‍ പറഞ്ഞിരുന്നു. ജനങ്ങളുടെ വിശ്വാസം തകര്‍ക്കുന്നവര്‍ ആരായാലും അവരുടെ അഹങ്കാരം തകര്‍ക്കപ്പെടും. കങ്കണ പറഞ്ഞു. ശിവന്റെ 12-ാമത്തെ അവതാരമാണ് ഹനുമാന്‍. പക്ഷേ ശിവസേന തന്നെ ഹനുമാന്‍ ചാലിസ നിരോധിക്കുമ്പോള്‍ ശിവന് പോലും അവരെ രക്ഷിക്കാന്‍ കഴിയില്ലെന്നും കങ്കണ പറഞ്ഞു.

ബന്ധുനിയമനത്തിന്റെ ഏറ്റവും മോശം ഉത്പന്നം എന്നാണ് 2020-ല്‍ ഉദ്ധവ് താക്കറെയെ കങ്കണ വിശേഷിപ്പിച്ചത്. മുഖ്യമന്ത്രി, പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍, നിസ്സാര വഴക്കുകളില്‍ ഏര്‍പ്പെടുന്ന, അധികാരം ഉപയോഗിച്ച്, തന്നോട് യോജിക്കാത്ത ആളുകളെ അപമാനിക്കാനും ദ്രോഹിക്കാനും വൃത്തികെട്ട രാഷ്ട്രീയം കളിച്ച് നേടിയ കസേര നിങ്ങള്‍ അര്‍ഹിക്കുന്നില്ല. എന്നുമാണ് അന്ന് കങ്കണ പറഞ്ഞത്.

മുംബൈയിലെ തന്റെ വസതി ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭാഗികമായി പൊളിച്ച സംഭവത്തിലും ഉദ്ധവിനെതിരെ കങ്കണ വിമര്‍ശനവുമായെത്തിയിരുന്നു. സമയചക്രം മാറിക്കൊണ്ടേയിരിക്കും എന്നാണ് ഈ വിഷയത്തില്‍ കങ്കണ പറഞ്ഞത്.

Content Highlights: Kangana Ranaut, Kangana Reacts to Uddhav Thackeray's Resignation, Maharashtra Politics

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022

Most Commented