രാജമൗലി, കങ്കണ | photo: ap,pti
ക്രിട്ടിക്സ് ചോയ്സ് അവാര്‍ഡ്സില്‍ മികച്ച അന്യഭാഷ ചിത്രത്തിനുള്ള പുരസ്കാരം 'ആര്.ആര്.ആര്' സ്വന്തമാക്കിയതിന് പിന്നാലെ സംവിധായകന് രാജമൗലി നടത്തിയ പ്രസംഗം ചര്‍ച്ചയാകുന്നു. നിരവധിയാളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ രാജമൗലിയുടെ പ്രസംഗത്തിന് അഭിപ്രായ പ്രകടനവുമായി എത്തുന്നത്. ബോളിവുഡ് താരം കങ്കണ റണാവത്തും പ്രസംഗത്തിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ചില സ്ത്രീകള്‍ക്ക് ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്ന് പ്രസംഗത്തിനിടെ രാജമൗലി പറഞ്ഞിരുന്നു. കോമിക് ബുക്കുകളും കഥകളും വായിക്കാന്‍ പ്രോത്സാഹിപ്പിച്ച അമ്മ, ഭാര്യ രമ, മക്കള്‍ എന്നിവരെക്കുറിച്ചെല്ലാം പ്രസംഗത്തില്‍ രാജമൗലി പറഞ്ഞു.
'യു.എസ്.എ ഉള്‍പ്പടെയുള്ള നിരവധി ഇടങ്ങളില്‍ ഏറ്റവും വിജയം കൈവരിച്ച അല്ലെങ്കില്‍ വരുമാനമുണ്ടാക്കുന്ന സമൂഹം ഇന്ത്യക്കാരാണെന്ന് പ്രഖ്യാപിക്കപ്പെട്ടത് മുതല്‍ ഇത് എങ്ങനെയാണെന്ന് പലരും ആശ്ചര്യപ്പെട്ടിട്ടുണ്ട്. ഇന്ത്യക്കാര്‍ ശക്തമായ കുടുംബ വ്യവസ്ഥയില്‍ നിന്നും വരുന്നവരാണ്. നമുക്ക് കുടുംബങ്ങളില്‍ നിന്ന് വൈകാരികവും സാമ്പത്തികവും മാനസികവുമായ പിന്തുണ ലഭിക്കുന്നു. കുടുംബങ്ങളെ കെട്ടിപ്പടുക്കുന്നതും വളര്‍ത്തുന്നതും ഒരുമിച്ച് നിര്‍ത്തുന്നതുമെല്ലാം സ്ത്രീകളാണ്'- വീഡിയോ പങ്കുവെച്ചുകൊണ്ട് കങ്കണ പറഞ്ഞു.
അതേസമയം സിനിമയുടെ അവാര്‍ഡിലെ പ്രദര്‍ശനത്തിന് മുന്‍പ് രാജമൗലി നടത്തിയ പരാമര്‍ശവും ചര്‍ച്ചയായിരുന്നു. 'ആര്.ആര്.ആര്' ഒരു ബോളിവുഡ് ചിത്രമല്ലെന്നും താന്‍ വരുന്ന ദക്ഷിണേന്ത്യയില്‍ നിന്നുള്ള തെലുങ്ക് സിനിമയാണെന്നും രാജമൗലി പറഞ്ഞിരുന്നു. മൂന്നു മണിക്കൂര്‍ കടന്നുപോയത് അറിഞ്ഞില്ലെന്ന് സിനിമയുടെ ഒടുക്കം പ്രേക്ഷകര്‍ പറഞ്ഞാല്‍ വിജയിച്ച സംവിധായകനാണെന്ന് തനിക്ക് പറയാന്‍ കഴിയുമെന്നും രാജമൗലി വ്യക്തമാക്കിയിരുന്നു.
മികച്ച ഗാനത്തിനുള്ള ക്രിട്ടിക്സ് ചോയ്സ് പുരസ്കാരം 'ആര് ആര് ആറി'ലെ 'നാട്ടു നാട്ടു' സ്വന്തമാക്കിയിരുന്നു. എം.എം കീരവാണിയാണ് ഈ ഗാനത്തിന് സംഗീതം നല്‍കിയത്. കാലഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ജ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്.
'ആര് ആര് ആറി'ലെ 'നാട്ടു നാട്ടു' എന്ന ഗാനം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിനും അര്‍ഹമായിരുന്നു. ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലും മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തിലുമാണ് 'ആര്.ആര്.ആര്' നോമിനേഷന് നേടിയിരുന്നത്.
Content Highlights: Kangana Ranaut reacts to ss Rajamouli s speech at Critics Choice Awards
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..