അര്‍ണാബ് ഗോസാമിയുടെ വാട്ട്‌സ്ആപ്പ് ചാറ്റ് വിവാദത്തില്‍ പ്രതികരണവുമായി നടി കങ്കണ റണാവത്ത്. കങ്കണയെക്കുറിച്ച് വളരെ മോശമായ പരാമര്‍ശമാണ് ചാറ്റിലുള്ളത്. അര്‍ണബും ബാര്‍ക്ക് മുന്‍ സിഇഒ പാര്‍ത്തോദാസ് ഗുപ്തും തമ്മില്‍ നടന്ന ചാറ്റിലാണ് ഹൃതിക്കിനെയും കങ്കണയെയും കുറിച്ചുള്ള പരമാര്‍ശങ്ങള്‍ കടന്നുവന്നത്.
കങ്കണയ്ക്ക് 'ഇറോട്ടോമാനിയ' ആണെന്നായിരുന്നു പരാമര്‍ശം. നടിക്ക് ഹൃത്വിക്കിനോട് ലൈംഗികാസക്തിയാണെന്നും പറയുന്നു. കങ്കണ പരിധികടന്നുവെന്നും ഇപ്പോള്‍ അവരെ ആളുകള്‍ക്ക് പേടിയാണെന്നും ഉടനെ തന്നെ കങ്കണ അവസാനിക്കുമെന്നും പറയുന്നു. കങ്കണയുമായി ബന്ധപ്പെട്ട വിവാദത്തില്‍ അര്‍ണബ് നടന്‍ ഹൃത്വികുമായി അഭിമുഖം നടത്തിയതിന് പിന്നാലെയുള്ള വാട്‌സ് ആപ്പ് സന്ദേശങ്ങളിലാണ് പരാമര്‍ശം.
വിവാദങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് കങ്കണയിപ്പോള്‍. ഗോസിപ്പുകാര്‍ക്ക് നാണമില്ലേയെന്നും വാട്സ്ആപ്പ് ചാറ്റുകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നത് ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണെന്നും അവര്‍ ട്വിറ്ററിലൂടെ പറഞ്ഞു.
''ആരുടെയെങ്കിലും സ്വകാര്യ ചാറ്റുകള്‍, കത്തുകള്‍, മെയിലുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ തുടങ്ങിയവ ഇതുവരെ ഞാന്‍ നോക്കിയിട്ടില്ല. ഇത് ധാര്‍മ്മിക മൂല്യങ്ങള്‍, സ്വഭാവം, ആത്മാഭിമാനം എന്നിവയുമായി ബന്ധപ്പെട്ട വിഷയമാണ്. ലിബറലുകള്‍ക്ക് ഇത് മനസിലാകില്ല. ലിബറലുകളും ഗോസിപ്പ് പ്രചാരകരും രാജ്യത്തിന്റെ അന്തരീക്ഷം നശിപ്പിച്ചു. മറ്റുള്ളവരുടെ ചാറ്റുകളും ഇമെയിലുകളും വായിക്കുന്നത് നിര്‍ത്തുക- കങ്കണ കുറിച്ചു.
सुशांत के परिवार के निजी मैसेजेस पर चुग़ली करने वाला कौन? आप
— Rohini Singh (@rohini_sgh) January 20, 2021
दीपिका पादुकोण की Whatsapp चैट पर खुलेआम ट्विटर पर चुग़ली करने वाला कौन? आप
रिया और उसके परिवार की चैट पर चुग़ली करने वाला कौन? आप
तब चरित्र और संस्कार कहाँ थे? नक़ली घोड़े पर बैठ कर घूमने निकल गए थे? https://t.co/7vegydptc4
കങ്കണയ്ക്ക് മറുപടിയുമായി ഒട്ടനവധിപേര്‍ രംഗത്ത് വന്നു. റിയ ചക്രബര്‍ത്തിയുടെയും ദീപിക പദുക്കോണിന്റെയുമടക്കം വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ വായിക്കുകയും അവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് എന്തുകൊണ്ടായിരുന്നുവെന്നും വിമര്‍ശകര്‍ ചോദിക്കുന്നു.
Content Highlights: Kangana Ranaut reacts to Arnab Gosami's leaked chats controversy erotomania