ങ്കണയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടന്‍ ഹൃത്വിക് റോഷന്‍ നല്‍കിയ പരാതിയില്‍ സൈബര്‍ സെല്ലില്‍ നിന്ന് ക്രൈം ഇന്റലിജന്‍സ് യൂണിറ്റിലേക്ക് മാറ്റി. 2016 ല്‍ രജിസ്റ്റര്‍ ചെയ്ത കേസാണിത്. തന്റെ ഇമെയില്‍ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് ചോര്‍ത്തിയെന്നായിരുന്നു കങ്കണയുടെ ആരോപണം. ഇതേ തുടര്‍ന്നാണ് ഹൃത്വക് പോലീസിനെ സമീപിച്ചത്. തന്റെ പേരുപയോഗിച്ച് കങ്കണയെ ആരെങ്കിലും കബളിപ്പിച്ചുവെങ്കില്‍ അവര്‍ക്കെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൃത്വികും പോലീസിനെ സമീപിച്ചു. കങ്കണ നല്‍കിയ പരാതിയില്‍ ഹൃത്വികിനെതിരേ തെളിവ് ലഭിക്കാത്തതിനാല്‍ പോലീസ് ആ കേസില്‍ നടപടി എടുത്തില്ല. ഹൃത്വിക് അയച്ചു എന്ന് പറയപ്പെടുന്ന മെയിലുകള്‍ ഹാജരാക്കാന്‍ കങ്കണയ്ക്ക് കഴിഞ്ഞില്ല. 

ഹൃത്വികിന്റെ കേസ് ക്രൈം ഇന്റലിജന്‍സ് യൂണിറ്റിലേക്ക് മാറ്റിയതില്‍ പ്രതികരണവുമായി രംഗത്തെത്തി. ''ഹൃത്വികിന്റെ കദനകഥ വീണ്ടും ആരംഭിച്ചിരിക്കുന്നു. ഞങ്ങള്‍ ബന്ധം പിരിഞ്ഞതിന് ശേഷം ഹൃത്വിക് ഇപ്പോഴും അതില്‍ നിന്ന് വിട്ടുപോയിട്ടില്ല. മറ്റൊരു സ്ത്രീയുമായി ഡേറ്റ് ചെയ്തിട്ടില്ല. എന്റെ വ്യക്തി ജീവിതത്തില്‍ ഞാന്‍ പ്രതീക്ഷ നേടുമ്പോള്‍ ഹൃത്വിക് നാടകവുമായി വരും. നിങ്ങള്‍ എന്നാണ് ഈ പ്രണയബന്ധത്തെയോര്‍ത്ത് കരച്ചില്‍ നിര്‍ത്തുക''-  കങ്കണ കുറിച്ചു.

2016 ലാണ് ഹൃത്വികിനെതിരേ കങ്കണ പരസ്യമായി രംഗത്ത് വന്നത്. ഹൃത്വികുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും വിവാഹനിശ്ചയം വരെ കഴിഞ്ഞുവെന്നും കങ്കണ അവകാശപ്പെട്ടു. അതിനിടെ കങ്കണയുടെ സഹോദരി രങ്കോലി ഹൃത്വികിനെതിരേ ഒരു ചിത്രവുമായി രംഗത്ത് വന്നിരുന്നു. ഹൃത്വികും കങ്കണയും ചേര്‍ന്ന് നില്‍ക്കുന്ന ചിത്രമായിരുന്നു അത്. കങ്കണയുമായി തനിക്ക് പ്രണയമില്ലായിരുന്നുവെന്ന് വെളിപ്പെടുത്തി ഹൃത്വിക് രംഗത്ത് വന്നതിന് തൊട്ടുപിന്നാലെയായിരുന്നു ആ ചിത്രം പുറത്ത് വിട്ടത്. എന്നാല്‍ ആ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് വ്യക്തമാക്കി ഹൃത്വികിന്റെ വക്താവ് രംഗത്ത് വന്നു. ഒരു പാര്‍ട്ടിയില്‍ എടുത്ത ചിത്രമായിരുന്നു അത്. ഹൃത്വികിന്റെ മുന്‍ഭാര്യ സൂസാനെയടക്കം ഒരുപാട് ആളുകള്‍ ആ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ചിത്രത്തില്‍ നിന്ന് മറ്റുള്ളവരെ ഒഴിവാക്കി ഹൃത്വികിന് തൊട്ടടുത്ത് നിന്നയാളുടെ കൈ ഫോട്ടോഷോപ്പ് ചെയ്ത് മായ്ച്ചു കളഞ്ഞായിരുന്നു കങ്കണ ചിത്രം പ്രസിദ്ധീകരിച്ചത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും ഹൃത്വിക് കൂടുതല്‍ ചിത്രങ്ങളുമായി രംഗത്ത് വന്നു.

Content Highlights: Kangana Ranaut Mocks Hrithik Roshan after his case against imposter transferred to CIU