കങ്കണ, ആമിർ ഖാൻ | photo: afp,pti
നടന്‍ ആമിര്‍ ഖാനെ പരിഹസിച്ച് കങ്കണ റണാവത്ത്. എഴുത്തുകാരിയായ ശോഭ ഡേയുടെ പുസ്തക പ്രകാശന ചടങ്ങിനിടെ ആമിര്‍ സംസാരിച്ചതിനെ മുന്‍നിര്‍ത്തിയാണ് കങ്കണയുടെ പരിഹാസം. സോഷ്യല്‍ മീഡിയയിലൂടെ ആമിര്‍ ഖാന്‍ സംസാരിക്കുന്ന വീഡിയോയും നടി പങ്കുവെച്ചിട്ടുണ്ട്.
ശോഭ ഡേയുടെ ജീവിതം സിനിമയാക്കിയാല്‍ ആ വേഷം ആര് ചെയ്യുമെന്ന ചോദ്യത്തിന് ദീപിക, പ്രിയങ്ക, ആലിയ ഭട്ട് എന്നീ പേരുകളാണ് ആമിര്‍ ഖാന്‍ പറഞ്ഞത്. ഈ സമയം കങ്കണയേക്കുറിച്ച് ശോഭ ഡേ സൂചിപ്പിച്ചു.
കങ്കണയും നന്നായി ചെയ്യുമെന്നും അവര്‍ മികച്ചൊരു നടിയാണെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. എന്നാല്‍ ആമിര്‍ ഖാന്‍ തന്റെ പേര് പറയാതിരിക്കാന്‍ പരമാവധി ശ്രമിച്ചുവെന്നാണ് കങ്കണ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. നാല് തവണ ദേശീയ അവാര്‍ഡ് നേടിയ ഒരേയൊരു നടി താനാണെന്ന് അറിയാത്തത് പോലെ ആമിര്‍ അഭിനയിച്ചുവെന്ന് കങ്കണ പറഞ്ഞു. ആമിര്‍ പറഞ്ഞവരില്‍ ഒരാള്‍ക്ക് പോലും പുരസ്‌കാരം ലഭിച്ചിട്ടില്ലെന്നും താരം കുറിച്ചു.
തലൈവി എന്ന ചിത്രത്തില്‍ കങ്കണയുടെ അഭിനയം മികച്ചതായിരുന്നു എന്ന് ശോഭ ഡേ ആമിര്‍ ഖാനോട് പറഞ്ഞിരുന്നു. ശോഭ ഡേയ്ക്കുള്ള നന്ദിയും കങ്കണ കുറിപ്പിലൂടെ അറിയിച്ചു. ശോഭ ഡേ ആയി വേഷമിടാന്‍ താന്‍ ഇഷ്ടപ്പെടുന്നു എന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. കങ്കണയെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധിയാളുകളാണ് എത്തുന്നത്.
Content Highlights: Kangana Ranaut mocks Aamir Khan for not remembering her name
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..