കങ്കണ റണാവത്ത് (തനു വെഡ്സ് മനു എന്ന ചിത്രത്തിൽ നിന്നും), പി.സി ശ്രീറാം|https:||www.facebook.com|photo|?fbid=966182816800255&set=picfp.100002256366054
ബോളിവുഡ് നടി കങ്കണ റണാവത്തും മഹാരാഷ്ട്ര സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമാകുന്നതിനിടയിൽ കങ്കണയുടെ സിനിമയിൽനിന്ന് പിൻമാറി ഛായാഗ്രാഹകൻ പി.സി ശ്രീറാം. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു പി.സി ശ്രീറാമിന്റെ പ്രതികരണം. സിനിമയുടെ അണിയറ പ്രവർത്തകരോട് തന്റെ നിലപാട് വ്യക്തമാക്കിയെന്നും അദ്ദേഹം പറയുന്നു.
"കങ്കണ റണാവത്ത് നായികയായെത്തുന്ന ഒരു സിനിമ നിരസിക്കേണ്ടി വന്നു. എനിക്ക് ആഴത്തിൽ അസ്വസ്ഥത അനുഭവപ്പെടുകയും നിർമാതാളോട് എന്റെ നിലപാട് വിശദീകരിക്കുകയും അവർക്ക് അത് മനസ്സിലാവുകയും ചെയ്തു. ശരിയെന്ന് തോന്നുന്നതാണ് ചില സമയങ്ങളില്‍ എല്ലാം. അവർക്ക് എല്ലാ ആശംസകളും നേരുന്നു"- പി.സി ശ്രീറാം കുറിച്ചു
മുബൈയെ പാക് അധിനിവേശ കാശ്മീരിനോട് ഉപമിച്ചുകൊണ്ടുള്ള കങ്കണയുടെ ട്വീറ്റ് വിവാദത്തിലായിരുന്നു. നടൻ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തെത്തുടര്‍ന്ന് നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ കങ്കണയും മഹാരാഷ്ട്ര സര്‍ക്കാരും തമ്മില്‍ ഇടഞ്ഞതായിരുന്നു തുടക്കം. ഇതോടെ നടിയെ രൂക്ഷമായി വിമർശിച്ച് സിനിമാ പ്രവർത്തകരും കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും കങ്കണയ്‌ക്കെതിരെ രംഗത്തെത്തി.
Content Highlights: Kangana Ranaut Maharashtra Government controversy PC Sreeram cinematographer rejects a film which has
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..