സ്വയം ജീവനൊടുക്കിയതല്ല, അത് കൊലപാതകം; തുനിഷയുടെ മരണത്തിൽ കങ്കണ


കഴിഞ്ഞ ദിവസമായിരുന്നു തുനിഷയുടെ മരണാന്തര ചടങ്ങുകൾ നടന്നത്.

കങ്കണ റണൗട്ട്, തുനിഷ ശർമ | www.instagram.com/kanganaranaut/, www.instagram.com/_tunisha.sharma_/

താനും ദിവസങ്ങൾക്ക് മുമ്പാണ് ആരാധകരേയും സഹപ്രവർത്തകരേയുമെല്ലാം ഞെട്ടിച്ചുകൊണ്ട് സീരിയൽ നടി തുനിഷ ശർമയുടെ മരണവാർത്ത പുറത്തുവന്നത്. അഭിനയിച്ചുകൊണ്ടിരുന്ന പരമ്പരയുടെ ഷൂട്ടിങ് സെറ്റിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു. ഈ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണൗട്ട്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി പങ്കുവെച്ച നീണ്ട കുറിപ്പിലാണ് തുനിഷയുടെ മരണത്തേക്കുറിച്ച് അവർ പറയുന്നത്.

തുനിഷയുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമാണ് കങ്കണ റണൗട്ട് ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ പറയുന്നത്. പ്രണയനഷ്ടം, വിവാഹം, ബന്ധം അല്ലെങ്കിൽ പ്രിയപ്പെട്ട ഒരാളെയടക്കം എല്ലാത്തിനേയും നേരിടാൻ ഒരു സ്ത്രീക്ക് കഴിയും എന്ന് കങ്കണ എഴുതി. എന്നാൽ തന്റെ പ്രണയകഥയിൽ ഒരിക്കലും പ്രണയം ഉണ്ടായിരുന്നില്ലെന്ന വസ്തുത അവൾക്ക് ഒരിക്കലും കൈകാര്യം ചെയ്യാൻ കഴിയില്ലെന്ന് കങ്കണ എഴുതി.

"മറുഭാ​ഗത്തുള്ളയാൾക്ക് അവളുടെ പ്രണയവും ദൗർബല്യവും ചൂഷണത്തിനുള്ള എളുപ്പമുള്ള ലക്ഷ്യം മാത്രമായിരുന്നു. അവളെ ശാരീരികമായും വൈകാരികമായും ഉപയോഗിക്കുകയും ദുരുപയോ​ഗിക്കുകയും മാത്രം ലക്ഷ്യമായിക്കണ്ട മറ്റേയാളെപ്പോലെ ആയിരുന്നില്ല അവളുടെ യാഥാർത്ഥ്യം. മെന്നും കങ്കണ പറയുന്നു. ജീവിതം അവസാനിപ്പിക്കാൻ അവൾ തീരുമാനിച്ചിട്ടുണ്ടെങ്കിൽ, ദയവായി അവൾ ഒറ്റയ്ക്ക് അങ്ങനെ ചെയ്തില്ലെന്ന് അറിയുക. ഇതൊരു കൊലപാതകമാണ്." കങ്കണ കൂട്ടിച്ചേർത്തു.

കങ്കണയുടെ ഇൻസ്റ്റാ​ഗ്രാം സ്റ്റോറി | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

തുനിഷയുടെ മരണവുമായി ബന്ധപ്പെട്ട് സഹതാരവും മുൻകാമുകനുമായ ഷീസാൻ ഖാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു തുനിഷയുടെ മരണാന്തര ചടങ്ങുകൾ നടന്നത്. ഷീസാനും തുനിഷയും പ്രണയത്തിലായിരുന്നുവെന്ന് ഇരുകുടുംബങ്ങൾക്കും അറിയാമായിരുന്നു. തുനിഷയുടെ മരണത്തിന് രണ്ട് ആഴ്ചകൾക്ക് മുൻപ് ഷീസാൻ പ്രണയം അവസാനിപ്പിച്ചു. തുടർന്നുള്ള മാനസിക സംഘർഷത്തെ തുടർന്നാണ് തുനിഷ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. തുടർന്നാണ് ഷീസാനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുനിഷ ശർമയുമായുള്ള പ്രണയം അവസാനിപ്പിച്ചതിന് പിന്നിൽ മതവും പ്രായവുമാണെന്ന് ഷീസാൻ ഖാൻ പോലീസിനോട് പറഞ്ഞത്.

വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ടവരാണ് തുനിഷയും ഷീസാനും. ഇരുപതുകാരിയായിരുന്ന തുനിഷയേക്കാൾ എട്ട് വയസ്സ് പ്രായക്കൂടുതലുണ്ട് ഷീസാന്. രണ്ടാഴ്ച മുമ്പാണ് ഇരുവരും വേർപിരിഞ്ഞത്. ഇതിന് പിന്നാലെയാണ് നടി ജീവനൊടുക്കിയതെന്ന് പോലീസ് പറയുന്നു. ടെലിവിഷൻ സീരിയൽ ചിത്രീകരണത്തിനിടെ തുനിഷയും ഷീസാനും വഴക്കുണ്ടായി. ഇടവേളയിൽ ശുചിമുറിയിലേക്ക് പോയ നടി അവിടെ തൂങ്ങിമരിക്കുകയായിരുന്നു. വിവരമറിഞ്ഞ് സെറ്റിലുള്ളവർ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Content Highlights: kangana Ranaut News, Kangana Ranaut instagram story about Tunisha Sharma death

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
couple

2 min

ഭാര്യ സ്വന്തം സഹോദരിയായിരുന്നു..; വൃക്ക തേടിയുള്ള അന്വേഷണത്തിൽ ഞെട്ടിച്ച് പരിശോധനാ ഫലം

Mar 20, 2023


താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented