നടക്കാനിരിക്കുന്നത് പ്രവചിക്കാന്‍ കഴിയും, ട്വിറ്റര്‍ തലപ്പത്തുള്ളവരുടെ വിധി മുൻകൂട്ടിക്കണ്ടു: കങ്കണ


കങ്കണ റണാവത്ത് എന്ന ഹാഷ്ടാഗ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയിരുന്നു

കങ്കണ റണൗട്ട് | ഫോട്ടോ: www.instagram.com/kanganaranaut/

ന്യൂഡല്‍ഹി: ഭാവിയില്‍ നടക്കാനിരിക്കുന്ന കാര്യങ്ങള്‍ പ്രവചിക്കാന്‍ തനിക്ക് സാധിക്കുമെന്ന് നടി കങ്കണാ റണൗട്ട്. ട്വിറ്റര്‍ തലപ്പത്തു നിന്നും സി.ഇ.ഒ. പരാഗ് അഗര്‍വാളിനേയും നിയമകാര്യ മേധാവി വിജയ ഗഡ്ഡേയേയും പുറത്താക്കയതില്‍ പ്രതികരിക്കുകയായിരുന്നു അവര്‍. ട്വിറ്റര്‍ തലപ്പത്തുള്ളവരുടെ വിധി താന്‍ നേരത്തെ പ്രവചിച്ചിരുന്നുവെന്നും കങ്കണ പറഞ്ഞു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലായിരുന്നു ബോളിവുഡ് താരത്തിന്റെ പ്രവചനം.

'ഭാവിയില്‍ നടക്കാനിരിക്കുന്ന കാര്യങ്ങള്‍ എനിക്ക് പ്രവചിക്കാന്‍ സാധിക്കും. മുന്‍കൂട്ടി കാണാന്‍ കഴിയുന്നതിനുള്ള കഴിവിനെ ചിലര്‍ എക്‌സ് റേ എന്നുവിളിക്കുന്നു. ചിലര്‍ എന്റെ ശാപമെന്നും മന്ത്രവാദമെന്നും വിളിക്കുന്നു. നിങ്ങള്‍ക്ക് എത്രകാലത്തേക്ക് ഒരു സ്ത്രീയുടെ പ്രതിഭ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയും? ഭാവി പ്രവചിക്കുക എന്നത് എളുപ്പമല്ല. സവിശേഷമായ തിരിച്ചറിവും മനുഷ്യവാസനകളെ മനസ്സിലാക്കാനുള്ള കഴിവും നിരീക്ഷണ പാടവവും ആവശ്യമാണ്. എല്ലാത്തിനും പുറമേ, സ്വന്തം താത്പര്യങ്ങളും ഇഷ്ടങ്ങളും മാറ്റിവെക്കാനും സാധിക്കണം. പ്രവചിക്കപ്പെടുന്ന സംഭവത്തെ വ്യക്തതയോടെ പഠിക്കാനാണിത്.'- കങ്കണ പറയുന്നു.കങ്കണ റണൗട്ട് എന്ന ഹാഷ്ടാഗ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയിരുന്നു. ഇത് ചൂണ്ടിക്കാട്ടി കങ്കണയുടെ ആരാധകന്‍ എന്ന് അവകാശപ്പെടുന്ന ഒരു ട്വിറ്റര്‍ ഹാന്‍ഡില്‍ ട്വീറ്റ് ചെയ്തിരുന്നു. 'എന്റെ രാജ്ഞി കങ്കണ റണൗട്ടിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കുക'- എന്നുമായിരുന്നു ട്വീറ്റ്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചാണ് ട്വിറ്റര്‍ മേധാവികളുടെ വിധി താന്‍ മുന്‍കൂട്ടി പ്രവചിച്ചിരുന്നുവെന്ന് കങ്കണ പറഞ്ഞത്. തന്റെ മറ്റൊരു പ്രവചനം കൂടി സത്യമായി എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കങ്കണയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി | Photo: Instagram

കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മറ്റ് ട്വീറ്റുകളും കങ്കണ പങ്കുവെച്ചിട്ടുണ്ട്. തന്റെ ട്വിറ്റര്‍ സുഹൃത്തുകളെ മിസ് ചെയ്യുന്നുവെന്നും കങ്കണ പറയുന്നു. പല ട്രോളുകളും രസകരമാണെന്നും കങ്കണ സ്റ്റോറിയില്‍ പറയുന്നു.

നേരത്തെ, വിവാദമായ ട്വീറ്റുകളുടെ പേരില്‍ കങ്കണയുടെ അക്കൗണ്ട് മരവിപ്പിക്കാന്‍ ട്വീറ്റര്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മേയിലാണ് കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചത്. തുടര്‍ച്ചയായി ട്വിറ്ററിന്റെ നിയമങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

കങ്കണയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി | Photo: Instagram

ലോക സമ്പന്നനും ടെസ്‌ല സി.ഇ.ഒയുമായ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തിരുന്നു. വ്യാഴാഴ്ചയാണ് 4,400 കോടി ഡോളറിന്റെ ഇടപാട് പൂര്‍ത്തിയായത്. നേരത്തെ ട്വിറ്ററില്‍ 9.6% ഓഹരി ഉണ്ടായിരുന്ന ഇലോണ്‍ മസ്‌ക് ഇപ്പോള്‍ പൂര്‍ണ്ണമായും ട്വിറ്റര്‍ സ്വന്തമാക്കിയിരിക്കുയാണ്. ഇതിനുപിന്നാലെ ഇന്ത്യന്‍ വംശജരായ പരാഗ് അഗര്‍വാളിനേയും വിജയ ഗഡ്ഡേയേയും പുറത്താക്കിയിരുന്നു. മുന്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിക്കാന്‍ തീരുമാനമെടുത്തതിന് പിന്നില്‍ വിജയ ഗഡ്ഡേയായിരുന്നു. ഇവര്‍ക്ക് പുറമേ സാമ്പത്തികകാര്യ തലവന്‍ നെഡ് സെഗലിനേയും പുറത്താക്കിയിരുന്നു.

Content Highlights: Kangana Ranaut ex Twitter heads prediction instagram story


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented