''പണ്ടുകാലത്തെ സ്ത്രീകള്‍ അവരുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും കൈവിടാതെ വ്യക്തിത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്നവരായിരുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത് കീറിയ ഡിസൈനിലുള്ള അമേരിക്കന്‍ ജീന്‍സും റാഗ്‌സും ധരിച്ച്  അവര്‍ പ്രതിനിധാനം ചെയ്യുന്നത് അമേരിക്കന്‍ വിപണിയെയാണ്''- ബോളിവുഡ് നടി കങ്കണ റണാവത്ത് പങ്കുവച്ച ട്വീറ്റാണിത്. 

1885 ലെ ഒരു ചിത്രം പങ്കുവച്ചായിരുന്നു കങ്കണയുടെ ട്വീറ്റ്. ഇന്ത്യ, ജപ്പാന്‍, സിറിയ എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് വനിതാ ഡോക്ടര്‍മാരുടെ ചിത്രമാണിത്. മൂവരും ധരിച്ചിരിക്കുന്നത് അവരുടെ പരമ്പരാഗത വസ്ത്രമാണെന്നതാണ് കങ്കണയെ അഭിമാനം കൊള്ളിക്കുന്നത്. തുടര്‍ന്നായിരുന്നു പുതിയ തലമുറയ്ക്ക് നേരെയുള്ള വിമര്‍ശനം

ട്വീറ്റ് വൈറലായതോടെ കങ്കണയ്ക്ക് നേരേ കടുത്ത വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തതി. പാശ്ചാത്യ വസ്ത്രങ്ങള്‍ ധരിച്ച കങ്കണയുടെ ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു വിമര്‍ശനങ്ങളേറെയും. വിദേശ ബ്രാന്‍ഡുകളുടെ ലക്ഷക്കണക്കിന് വിലയുള്ള വസ്ത്രങ്ങളും ചെരിപ്പുകളും ബാഗുകളും ഉപയോഗിക്കുന്ന കങ്കണ തന്നെ സംസ്‌കാരം പഠിപ്പിക്കണമെന്നും അത് വളരെ നല്ല കാര്യമാണെന്നുമുള്ള നിരവധി പരിഹാസ കമൻറുകളെത്തി.

Content Highlights: Kangana Ranaut Criticised American dressing, Twitter Dug Up Her Old Pics