കങ്കണ | ഫോട്ടോ: www.facebook.com/KanganaRanaut/photos
രാജ്യദ്രോഹികള്‍ക്കെതിരെ പ്രതികരിക്കുന്നതിനാല്‍ കോടികളാണ് തനിക്ക് നഷ്ടം സംഭവിക്കാറുള്ളതെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. തനിക്ക് എന്താണോ പറയാനുള്ളത് അത് പറയും. അതിന്റെ പ്രത്യാഘാതം പണം നഷ്ടമാകുന്നത് ആയാല്‍ പോലും, അങ്ങനെയാകട്ടെ-എന്ന ഇലോണ്‍ മസ്‌കിന്റെ വാക്കുകള്‍ പങ്കുവെച്ചായിരുന്നു കങ്കണയുടെ പോസ്റ്റ്.
ഇതാണ് സ്വാതന്ത്ര്യത്തിന്റേയും വിജയത്തിന്റെയും യഥാര്‍ത്ഥ സ്വഭാവം. ഹിന്ദുമതത്തിന് വേണ്ടിയും രാഷ്ട്രീയക്കാര്‍ക്കെതിരേയും രാജ്യദ്രോഹികള്‍ക്കെതിരേയും തുക്‌ഡേ തുക്‌ഡേ ഗാങ്ങുകള്‍ക്കെതിരേയും സംസാരിച്ചതിന് ഇരുപത്തിയഞ്ചോളം ബ്രാന്‍ഡുകളാണ് തന്നെ ഒരൊറ്റ രാത്രി കൊണ്ട് ഒഴിവാക്കിയത്. അത് ശരാശരി ഒരു വര്‍ഷം 30-40 കോടിയോളം വരും- കങ്കണ പറഞ്ഞു.
എന്നാല്‍, താന്‍ ഇപ്പോള്‍ സ്വതന്ത്രയാണെന്നും തന്നെ തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും കങ്കണ വ്യക്തമാക്കി.
ഇന്ത്യയുടെ സംസ്‌കാരത്തിനെതിരേയും വൈവിധ്യത്തിനെതിരേയും കുത്തക കമ്പനികള്‍ നടത്തുന്ന അജണ്ടകള്‍ ഇനിയും തുറന്നു പറയുക തന്നെ ചെയ്യുമെന്നും കങ്കണ പറയുന്നു. ഇലോണ്‍ മസ്‌കിനെ അഭിനന്ദിക്കുന്നു, കാരണം എല്ലാവരും അവരുടെ ദൗര്‍ബല്യത്തെയാണ് പുറത്ത് കാണിക്കുന്നത്. ധനികനായ ഒരു വ്യക്തി പണത്തിനെക്കുറിച്ച് വ്യാകുലപ്പെടുന്നില്ലല്ലോ. കൂടുതല്‍ സമ്പന്നരായവര്‍ കൂടുതല്‍ 'ദരിദ്രരാകുന്നതാണ്' താന്‍ കാണാറുള്ളതെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.
Content Highlights: Kangana Ranaut, brand endorsement, political stand, nationalism
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..