മുംബൈ: ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. ലോക് സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ അവസരത്തില്‍ സംസാരിക്കുകയായിരുന്നു കങ്കണ.

ഇന്ന് പ്രധാനപ്പെട്ട ഒരു ദിനമാണ്. അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന അവസരം. അതിനെ നന്നായി വിനിയോഗിക്കുക. ഇന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിച്ചപ്പോലെ എനിക്ക് തോന്നുന്നു. കാരണം ഇത്രയും കാലും നമ്മള്‍ മുകള്‍, ബ്രിട്ടീഷ്, ഇറ്റാലിയന്‍ സര്‍ക്കാറുകള്‍ക്ക് കീഴിലായിരുന്നു. 

കോണ്‍ഗ്രസ് നേതൃത്വത്തിലിരിക്കുന്ന രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി എന്നിവര്‍ക്ക് നേരെയായിരുന്നു കങ്കണയുടെ ഒളിയമ്പുകള്‍. 

നമ്മുടെ രാഷ്ട്രീയക്കാര്‍ എന്താണ് ചെയ്യുന്നത്. ലണ്ടനില്‍ പോയി അവധി ആഘോഷിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ അവസ്ഥ നോക്കൂ. സ്ത്രീകള്‍ക്ക് നേരേയുള്ള  പീഡനങ്ങള്‍, ദാരിദ്ര്യം, മാലിനീകരണം എന്തെല്ലാം പ്രശ്‌നങ്ങളാണ് നാം നേരിടുന്നത്. കോണ്‍ഗ്രസിന്റെ ഭരണത്തേക്കാള്‍ മോശമായ മറ്റൊരു കാലമില്ല. സ്വന്തം രാജ്യത്തിനും ധര്‍മത്തിനും വേണ്ടി വോട്ടു ചെയ്യേണ്ട സമയമാണിത്. നമ്മുടെ അവകാശം എല്ലാവരും അതിനായി ഉപയോഗിക്കണം- കങ്കണ പറഞ്ഞു.

കങ്കണയുടെ പ്രസ്താവനക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷം ഇന്ത്യ ഭരിച്ചത് ബിജെപിയാണെന്ന് അറിയില്ലേ എന്നാണ് പ്രധാന ചോദ്യം.

 

Content Highlights: Kangana Ranaut attacks Congress on Mumbai poll day servants of Italian, lok sabha election 2019