സിഡ് അതിക്രമത്തിന് ഇരയായവരുടെ മേക്ക് അപ്പ് ലുക്ക് പരീക്ഷിച്ച് ഛപാക് എന്ന സിനിമയുടെ പ്രചരണത്തിന് ഉപയോഗിച്ച സംഭവത്തില്‍ ദീപിക പദുക്കോണ്‍ മാപ്പ് പറയണമെന്ന് നടി കങ്കണ റണാവത്ത്. 

ഛപാകിന്റെ പ്രമോഷന്റെ ഭാഗമായുള്ള വീഡിയോയില്‍ ദീപിക ഒരു മേക്ക് അപ്പ് ആര്‍ട്ടിസ്റ്റിനോട് തന്റെ സിനിമകളിലെ മൂന്ന് കഥാപാത്രങ്ങളെ പുനരാവിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ടു. ഓം ശാന്തി ഓം, പീകു, ഛപാക് എന്നി ചിത്രങ്ങളിലെ കഥാപാത്രങ്ങളെയാണ് ദീപികയുടെ ആവശ്യപ്രകാരം മേക്കപ്പ് ആര്‍ട്ടിസ്റ്റ് പുനരാവിഷ്‌കരിച്ചത്. ഇതെ തുടര്‍ന്ന് ദീപികയ്‌ക്കെതിരേ കടുത്ത വിമര്‍ശനവുമായി ഒട്ടനവധി പേര്‍ രംഗത്തെത്തി. 

എന്റെ സഹോദരി രംഗോലി ആസിഡ് അതിക്രമത്തെ അതിജീവിച്ച ഒരു സ്ത്രീയാണ്. ആ വീഡിയോ കണ്ടപ്പോള്‍ രംഗോലിയുടെ മനസ്സ് വല്ലാതെ വേദനിച്ചു. സിനിമയുടെ പ്രചരണത്തിന് വേണ്ടി ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കരുത്. ആസിഡ് ആക്രമണത്തിന് ഇരയായവരുടെ മുഖം ഒരു മേക്ക് അപ്പ് ലുക്കിന് വേണ്ടി പരീക്ഷിക്കേണ്ടതല്ല, കാരണം അങ്ങനെ ആകണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. ദീപികയ്ക്ക് ഇതെക്കുറിച്ച് അവരുടേതായ വിശദീകരണങ്ങള്‍ ഉണ്ടായിരിക്കും. ദീപിക മാപ്പ് പറയണം. തെറ്റ് ചെയ്യാത്തവരായി ആരുമില്ല, അതുകൊണ്ട് തന്നെ മാപ്പ് പറയുന്നതില്‍ ദുരഭിമാനം വേണ്ട- കങ്കണ പറഞ്ഞു. 

Content Highlights: kangana ranaut asks deepika to apologize for chhapaak makeup look, acid attack victims