കങ്കണ റണൗട്ട് | ഫോട്ടോ: പി.ടി.ഐ
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനേയും ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമയേയും ചേർത്ത് നടത്തിയ മോശം പരാമർശത്തിൽ മാപ്പുപറഞ്ഞ് നടി കങ്കണ റണൗട്ട്. ബൈഡന്റേയും ദലൈ ലാമയുടേയും ചിത്രം ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തപ്പോൾ ഒപ്പം ചേർത്ത തലക്കെട്ടാണ് കങ്കണയെ പുലിവാലുപിടിപ്പിച്ചത്. ഇതേ തുടർന്ന് വലിയ പ്രതിഷേധം ബുദ്ധമത വിശ്വാസികളിൽ നിന്ന് ഉയർന്നതോടെയാണ് കങ്കണ മാപ്പുപറഞ്ഞത്.
ദലൈ ലാമയും ജോ ബൈഡനും ഒരുമിച്ചിരിക്കുന്നു എന്ന തരത്തിലുള്ള എഡിറ്റഡ് ചിത്രമാണ് കങ്കണ ഇൻസ്റ്റാഗ്രാം സ്റ്റോറിയാക്കിയത്. വൈറ്റ് ഹൗസിൽ ദലൈ ലാമയ്ക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. രണ്ടുപേർക്കും ഒരേ അസുഖമായതിനാൽ തീർച്ചയായും സൗഹൃദമുണ്ടാകും എന്നായിരുന്നു ചിത്രത്തിനൊപ്പം താരം കുറിച്ചത്. ഈ വരികളാണ് പ്രതിഷേധങ്ങൾക്ക് ഇടയാക്കിയത്. പാലി ഹില്ലിലുള്ള കങ്കണയുടെ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി ബുദ്ധമതവിശ്വാസികളെത്തി.
കഴിഞ്ഞദിവസം ഈ പ്രതിഷേധത്തിന്റെ വീഡിയോ കങ്കണ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തു. ഒപ്പം വിശ്വാസികളെ വേദനിപ്പിച്ചതിൽ മാപ്പ് അപേക്ഷിക്കുകയും ചെയ്തു. തന്റെ മുമ്പത്തെ പോസ്റ്റ് ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നതല്ലെന്ന് അവർ എഴുതി. അത് ഇരുവരുടേയും സൗഹൃദത്തേക്കുറിച്ചുള്ള തമാശയായിരുന്നു. ബുദ്ധന്റെ ശിക്ഷണങ്ങളിലും വിശുദ്ധിയിലും ഞാൻ വിശ്വസിക്കുന്നു. 14-ആം ദലൈലാമ തന്റെ ജീവിതം മുഴുവൻ പൊതുസേവനത്തിൽ ചെലവഴിച്ചു. താൻ ആരോടും ഒന്നും പറയുന്നില്ല. കഠിനമായ ചൂടിൽ നിൽക്കരുത്, ദയവായി തിരിച്ചുപോകൂ എന്നാണ് അവർ പറഞ്ഞത്.

ഈയിടെയാണ് ആൺകുട്ടിയുടെ ചുണ്ടിൽ ചുംബിയ്ക്കുകയും നാവിൽ നക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്ന ദലൈ ലാമയുടെ വീഡിയോ വിവാദമായത്. ഇതിന് പിന്നാലെ ഖേദപ്രകടനവുമായി അദ്ദേഹം എത്തിയിരുന്നു. വീഡിയോയ്‌ക്കെതിരേ സാമൂഹികമാധ്യമങ്ങളിൽ അടക്കം വ്യാപക വിമർശനമാണ് ഉയർന്നിരുന്നത്. ദലൈ ലാമയുടെ ടീം ആണ് അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഖേദംപ്രകടിപ്പിക്കുന്ന പ്രസ്താവന പങ്കുവെച്ചത്.
തന്റെ വാക്കുകൾ വേദന സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ കുട്ടിയോടും കുട്ടിയുടെ കുടുംബത്തോടും ലോകമെമ്പാടുമുള്ള തന്റെ സുഹൃത്തുക്കളോടും മാപ്പ് അപേക്ഷിക്കുന്നതായി ട്വീറ്റിൽ പറയുന്നു. കണ്ടുമുട്ടാറുള്ള ആളുകളെ അദ്ദേഹം മിക്കപ്പോഴും നിഷ്‌കളങ്കമായും തമാശയ്ക്കും കളിയാക്കാറുണ്ട്, പൊതുസ്ഥലങ്ങളിലും ക്യാമറയ്ക്ക് മുന്നിൽവെച്ചു പോലും. ആ സംഭവത്തിൽ അദ്ദേഹം ഖേദിക്കുന്നു- ട്വിറ്ററിലെ ഖേദപ്രസ്താവന വ്യക്തമാക്കി.
Content Highlights: kangana ranaut apologises for biden dalai lama instagram post, kangana controvercy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..