ഇരിക്കൂ വിഡ്ഢീ, ഞങ്ങള്‍ രാജ്യത്തെ വില്‍ക്കുന്നില്ല; റിഹാനയ്‌ക്കെതിരേ കങ്കണ


കര്‍ഷക പ്രക്ഷോഭത്തെ തുടക്കം മുതല്‍ എതിര്‍ക്കുകയും കര്‍ഷകരെ തീവ്രവാദികള്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്തയാളാണ് കങ്കണ.

കങ്കണ, റിഹാന

ര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്ത ഗായിക റിഹാനയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കങ്കണ റണാവത്ത്.

കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് സിഎന്‍എന്‍ തയ്യാറാക്കിയ വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് റിഹാന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്.
എന്തുകൊണ്ടാണ് ഇതേപ്പറ്റി സംസാരിക്കുന്നില്ലെന്നും റിഹാന ചോദിച്ചു. ഇതാണ് കങ്കണയെ ചൊടിപ്പിച്ചത്.

''ആരും ഇതെക്കുറിച്ച് സംസാരിക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍ അവര്‍ കര്‍ഷകരല്ല തീവ്രവാദികളാണ്. ഇവര്‍ ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നു, അതുവഴി മുറിപ്പെട്ട ദുര്‍ബലമായ രാജ്യത്തെ ചൈനയ്ക്ക് കീഴടക്കുകയും ചൈനീസ് കോളനിയുണ്ടാക്കുകയും ചെയ്യാം. അമേരിക്കയെപ്പോലെ.

ഇരിക്കൂ വിഡ്ഢീ, ഞങ്ങള്‍ നിങ്ങള്‍ ഡമ്മികളെപ്പോലെ രാജ്യത്തെ വില്‍ക്കുന്നില്ല''- കങ്കണ കുറിച്ചു.

കര്‍ഷക പ്രക്ഷോഭത്തെ തുടക്കം മുതല്‍ എതിര്‍ക്കുകയും കര്‍ഷകരെ തീവ്രവാദികള്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്തയാളാണ് കങ്കണ. ഇതിന്റെ പേരില്‍ കങ്കണയും ഗായകന്‍ ദില്‍ജിത് ദോസാന്‍ഝും തമ്മില്‍ കടുത്ത വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. കര്‍ഷക സമരത്തില്‍ പങ്കെടുത്ത വൃദ്ധയെ ഷഹീന്‍ബാഗ് ദാദിയായി ചിത്രീകരിച്ച് കങ്കണ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ട്വീറ്റ് പങ്കുവച്ചതും വലിയ വിവാദമായിരുന്നു.

Content Highlights: Kangana Ranaut against Rihanna, Calls her fool and farmers 'Terrorists'

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented