ധാക്കഡിൽ കങ്കണ
ധാക്കട് എന്ന സിനിമയുടെ പരാജയത്തില്‍ പ്രതികരണവുമായി നടി കങ്കണ റണാവത്ത്. മെയ് 20 ന് റിലീസ് ചെയ്ത ചിത്രം 100 കോടി മുതല്‍ മുടക്കിലാണ് ഒരുക്കിയത്. മൂന്നരക്കോടിയോളമാണ് ബോക്‌സ് ഓഫീസില്‍ നേടാനായത്. കങ്കണയുടെ കരിറിലെ തുടര്‍ച്ചയായ എട്ടാമത്തെ പരാജയമായിരുന്നു ചിത്രം.
ധാക്കഡിന്റെ പരാജയത്തില്‍ ചുവടുപിടിച്ചുള്ള പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇപ്പോള്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കങ്കണ. 2019 ല്‍ ഞാന്‍ മണികര്‍ണിക സൂപ്പര്‍ഹിറ്റാക്കി, 2020 ല്‍ കോവിഡ് ആയിരുന്നു. 2021 ല്‍ എന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായ തലൈവി ഒടിടിയില്‍ വന്‍ വിജമായിരുന്നു. എനിക്കെതിരേ ഒരുപാട് നെഗറ്റീവിറ്റി കാണാന്‍ സാധിക്കുന്നു. പക്ഷേ 2022 ല്‍ ഞാന്‍ ലോക്അപ്പ് എന്ന ഹിറ്റ് ഷോയുടെ അവതരിപ്പിക്കുന്നു. അത് ഇതുവരെ അവസാനിച്ചിട്ടില്ല. എനിക്ക് നല്ല പ്രതീക്ഷകളുണ്ട്- കങ്കണ കുറിച്ചു.
'സൂപ്പര്‍സ്റ്റാര്‍ കങ്കണ ബോക്‌സ് ഓഫിസിന്റെ റാണിയാകുന്നു' എന്ന ഒരു വാചകവും കങ്കണയുടെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലുണ്ട്.

Content Highlights: Kangana Ranaut , Dhaakad box office failure, Dhaakad collection, Lock Up Show


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..