Kangana
കോവിഡിന്റെ അനന്തര ഫലങ്ങൾ ആരാധകരുമായി പങ്കുവച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. താരത്തിന് മെയ് ആദ്യവാരമാണ് കോവിഡ് സ്ഥിരീക്കരിക്കുന്നത്. കോവിഡ് വെറും ജലദോഷ പനിയാണെന്ന് അന്ന് താരം നടത്തിയ പ്രസ്താവന വലിയ വിവാദവുമായി മാറിയിരുന്നു. ഇപ്പോൾ ഇത് തിരുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം. കോവിഡ് ആദ്യം കരുതിയപോലെ അത്ര നിസ്സാരമല്ലെന്നും രോഗമുക്തയായതിന് ശേഷം നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്നും കങ്കണ പറയുന്നു.
കങ്കണയുടെ വാക്കുകൾ:
കോവിഡ് ഭേദമായതിന് ശേഷമുള്ള അനുഭവങ്ങൾ പങ്കുവയ്ക്കാനാണ് ഞാൻ വന്നിരിക്കുന്നത്. കോവിഡ് സാധാരണ ജലദോഷ പനിയാണെന്ന് ഞാൻ ആദ്യം പറഞ്ഞിരുന്നു. അങ്ങനെയാണ് എനിക്ക് അനുഭവപ്പെട്ടത്. എന്നാൽ കോവിഡിനോട് പോരാടി രോഗമുക്തയായതിന് ശേഷം ഞെട്ടിപ്പിക്കുന്ന പല അനുഭവങ്ങളും ഉണ്ടായി. ഇതുവരെ ഞാൻ അനുഭവിക്കാത്ത പലതും.
എന്തെങ്കിലും രോഗം നമ്മുടെ ശരീരത്തെ ബാധിച്ചാൽ അവയ്ക്കൊക്കെ രോഗമുക്തി വളരെ എളുപ്പം സാധിക്കുമെങ്കിലും കൊറോണയുടെ കാര്യത്തിൽ നേരെ തിരിച്ചാണ് നടക്കുന്നത്. കൊറോണയുടെ കാര്യത്തിൽ കാണുന്ന രോഗമുക്തി വ്യാജമാണ്.
കോവിഡ് നെഗറ്റീവ് ആയി ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷം മുമ്പത്തെ പോലെ എനിക്ക് ഷൂട്ടിങ്ങിൽ പങ്കെടുക്കാം, സുഹൃത്തുക്കളുമായി സംസാരിക്കാം എന്നൊക്കെ തോന്നിയിരുന്നു. എന്നാൽ അതെല്ലാം ചെയ്യാൻ ഒരുങ്ങിയപ്പോൾ രോഗം വീണ്ടും വരുന്നത് പോലെ തോന്നി, സുഖമില്ലാതെയായി. ഞാൻ വീണ്ടും കിടപ്പിലായി. ഒരു ഘട്ടത്തിൽ എനിക്ക് കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ കഴിയില്ലെന്ന് തോന്നി. എന്റെ തൊണ്ട വീണ്ടും മോശമായി, എനിക്ക് വീണ്ടും പനി തുടങ്ങി.
ഈ വൈറസ് തികച്ചും പ്രവചനാതീതമാണ്, ജനിതകമാറ്റം വന്ന വൈറസായതിനാൽ ഇത് നമ്മുടെ ശരീരത്തെ ആക്രമിക്കുമ്പോൾ, ശരീരം എങ്ങനെ പ്രതികരിക്കും എന്നറിയില്ല. മാത്രമല്ല ഇത് നമ്മുടെ സ്വാഭാവിക പ്രതിരോധശേഷിയെ നിശബ്ദമാക്കുകയും ചെയ്യുന്നു. ഇതുമൂലം നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെടുന്നു.
അതിനാൽ പൂർണമായും രോഗം ഭേദമാവുക എന്നത് വളരെ പ്രധാനമാണ്. വൈറസിനെതിരെ പോരാടുമ്പോൾ ഞാൻ പല ഡോക്ടർമാരുമായും സംസാരിച്ചു, രോഗമുക്തി നേടുന്ന കാലയളവിൽ വിശ്രമത്തെ കുറച്ചു കാണരുതെന്ന് ഞാൻ മനസിലാക്കി. അതിനാൽ വിശ്രമിക്കൂ സുഖം പ്രാപിക്കൂ. കങ്കണ പറയുന്നു.
Content highlights : kangana ranaut about her covid experience recovery from corona
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..