പത്താൻ പോസ്റ്റർ, കങ്കണ | photo: facebook/shahrukh khan, ani
ഷാരൂഖ് ഖാന്‍ നായകനായെത്തിയ പഠാനെ പ്രശംസിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. പഠാന്‍ വളരെ നന്നായി പോകുന്നുവെന്നും ഇത്തരം ചിത്രങ്ങള്‍ ചിത്രങ്ങള്‍ വിജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും കങ്കണ മാധ്യമങ്ങളോട് പറഞ്ഞു.
ഹിന്ദി സിനിമ മറ്റ് ഇന്‍ഡസ്ട്രികള്‍ക്ക് പിന്നിലായിപ്പോയെന്നും സിനിമാ വ്യവസായത്തെ തിരികെക്കൊണ്ടുവരാന്‍ തങ്ങള്‍ ശ്രമിക്കുകയാണെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. പഠാന്‍ ഭീമമായ ബഡ്ജറ്റില്‍ നിര്‍മിച്ച വലിയൊരു സിനിമയാണെന്ന് കങ്കണയ്‌ക്കൊപ്പം ഉണ്ടായിരുന്ന അനുപം ഖേര്‍ ചൂണ്ടിക്കാട്ടി.
'എമര്‍ജന്‍സി'യാണ് കങ്കണയുടെ പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും കങ്കണ തന്നെയാണ്.
അതേസമയം, വിവാദങ്ങള്‍ 'പഠാന്' ഗുണംചെയ്തുവെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ആനന്ദ് സിദ്ധാര്‍ഥാണ് പഠാന്‍ സംവിധാനം ചെയ്തിരിക്കുന്നത്. യഷ് രാജ് ഫിലിംസാണ് നിര്‍മാണം.
നൂറിലേറെ രാജ്യങ്ങളില്‍ റിലീസെന്ന റെക്കോഡുമായാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. വിദേശരാജ്യങ്ങളില്‍ 2500 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
അഡ്വാന്‍സ് ബുക്കിങ്ങിലും പഠാന്‍ നേട്ടം കൊയ്തിരുന്നു. 5.21 ലക്ഷം ആദ്യദിന ബുക്കിങ്ങുകളുമായി കെ.ജി.എഫ്. ചാപ്റ്റര്‍ 2 വിനെ മറികടന്ന് ഇന്ത്യയില്‍ ഈ വിഭാഗത്തില്‍ മുന്നിലുള്ള രണ്ടാമത്തെ ചിത്രമായി പഠാന്‍ മാറി. കെ.ജി.എഫ്. ചാപ്റ്റര്‍ 2 വിന്റെ ആദ്യദിന ബുക്കിങ് 5.15 ലക്ഷമായിരുന്നു. 6.5 ലക്ഷം ടിക്കറ്റുകള്‍ വിറ്റ ബാഹുബലി 2 ആണ് ഒന്നാമത്.
Content Highlights: kangana raaut praise shahrukh khans pathan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..