തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും ചലച്ചിത്ര താരവുമായിരുന്ന ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിച്ച 'തലൈവി'  തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണെന്ന് കങ്കണ റണാവത്. വളരെയധികം ആഹ്ലാദിപ്പിച്ച അനുഭവമായിരുന്നു തലൈവിയുടേതെന്ന് പറഞ്ഞ കങ്കണ ചിത്രം തിയേറ്ററിലേക്ക് ആളുകളെ മടക്കിക്കൊണ്ടുവരുമെന്നും അഭിപ്രായപ്പെട്ടു. 

'തലൈവി ഒരു തിയേറ്ററര്‍ അനുഭവമാണ്. ആളുകളെ തിയേറ്ററിലേക്ക് ചിത്രം മടക്കിക്കൊണ്ടുവരുമെന്ന് എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്.' - കങ്കണ പറയുന്നു.

 

Content Highlights:Kangana calls Thalavii as Best film of her Career