
നിവിന്‍ പോളി നായകനാകുന്ന 'കനകം കാമിനി കലഹം' എന്ന ചിത്രം ഇന്ന് അര്‍ധരാത്രി മുതല്‍ ഡയറക്ട് ഒ.ടി.ടിയിലൂടെ പ്രേക്ഷകരിലേക്ക്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രം, ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തില്‍ പവിത്രന്‍ കെ.വി. എന്ന കഥാപാത്രമായാണ് നിവിന്‍ പോളി എത്തുന്നത്. ഗ്രേസ് ആന്റണി, ജോയ് മാത്യു, വിനയ് ഫോര്‍ട്ട് തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനാണ് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍. തിരക്കഥയും രതീഷിന്റേതാണ്. വേള്‍ഡ് ഡിസ്‌നി ഡേ ആയ നവംബര്‍ 12-ന് പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്ന ചിത്രം, ഡിസ്‌നിയുടെ ആദ്യ മലയാളം ഡയറക്ട് റിലീസ് കൂടിയാണ്. നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ പിക്ചേഴ്സാണ് നിര്‍മാതാക്കള്‍.
മലയാളികള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന നര്‍മവും അല്‍പം സസ്പെന്‍സും ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ പറയുന്നു. കോമഡിയ്ക്ക് പ്രാധാന്യം നല്‍കുന്നതോടൊപ്പം നിരവധി ട്വിസ്റ്റുകള്‍ കൂടിയുള്ള സിനിമയായിരിക്കും. ഇതുവരെ കാണാത്ത കാഴ്ചകളായിരിക്കും ചിത്രം സമ്മാനിക്കുകയെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ക്കുന്നു. വിനോദ് ഇല്ലംപള്ളിയാണ് ഛായാഗ്രാഹകന്‍. എഡിറ്റിങ് മനോജ് കണ്ണോത്ത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..