ഉത്സവത്തിൻ്റെ കമ്പക്കെട്ടിനിടയിൽ അരങ്ങേറുന്ന മരണത്തിൻ്റെ പിന്നാമ്പുറങ്ങളിലേക്ക്; വരുന്നൂ 'കമ്പം'


ഗ്രാമ പശ്ചാത്തലത്തിൽ സാധാരണക്കാരായ മനുഷ്യരുടെ ജീവിതവും സസ്പെൻസും കോർത്തിണക്കി ത്രില്ലർ മൂഡിൽ ആണ് കമ്പം ഒരുക്കുന്നത്.

'കമ്പം' സിനിമയുടെ പോസ്റ്റർ

സംവിധായകൻ തുളസീദാസ്, നിർമ്മാതാവ് എൻ.എം ബാദുഷ, മൻരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാ​ഗതനായ സുധൻരാജ് സംവിധാനം ചെയ്യുന്ന 'കമ്പം' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി. നാട്ടുമ്പുറത്തെ പുരാതനമായ ഒരു തറവാട്ടിലെ കാരണവരായ ചന്ദ്രൻ പിള്ള എന്ന കഥാപാത്രമായി തുളസീദാസ് എത്തുമ്പോൾ, സി.ഐ മുഹമ്മദ് ഇക്ബാൽ എന്ന പോലീസ് കഥാപാത്രമായാണ് ബാദുഷ എത്തുന്നത്. സംവിധായകൻ തന്നെയാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്.

പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർമാരായ എൽദോ സെൽവരാജ്, ശ്യാം തൃപ്പൂണിത്തറ, ഹർഷൻ പട്ടാഴി, താരങ്ങളായ അരുൺ മോഹൻ, തിരുമല ചന്ദ്രൻ, മനോജ് വലംചുഴി, ഗോപകുമാർ, ശിവമുരളി, നിഖിൽ എൽ, ലാൽജിത്ത്, ശ്രീകല ശ്രീകുമാർ, ലക്ഷമി ദേവൻ, ബിബിയ ദാസ്, കന്നഡ താരം നിമാ റായ്, മാസ്റ്റർ അഭിനവ് തുടങ്ങിയവരും ചിത്രത്തിലെ വേഷമിടുന്നു.



ഗ്രാമ പശ്ചാത്തലത്തിൽ സാധാരണക്കാരായ മനുഷ്യരുടെ ജീവിതവും സസ്പെൻസും കോർത്തിണക്കി ത്രില്ലർ മൂഡിൽ ആണ് കമ്പം ഒരുക്കുന്നത്. നാട്ടിലെ ഒരുത്സവത്തിൻ്റെ കമ്പക്കെട്ടിനിടയിൽ അരങ്ങേറുന്ന ഒരു മരണത്തിൻ്റെ പിന്നാമ്പുറങ്ങൾ തേടുകയാണ് ഈ ചിത്രം. അതിലൂടെ അപ്രതീക്ഷിതമായ പല ദുരൂഹതകളുടേയും മറനീക്കപ്പെടുന്നു.

ബെൻ തിരുമലയുടെ വരികൾക്ക് ഷാജി റോക്ക് വെൽ, സുനിൽ പ്രഭാകർ എന്നിവർ ഈണം പകർന്നിരിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ബിന്ദു ഹരിദാസ്, ശരത് സുധൻ, ആനന്ദ് ശ്രീ, ഛായാഗ്രാഹണം: പ്രിയൻ, എഡിറ്റിംഗ്: വിഷ്ണു വേണുഗോപാൽ, അയ്യൂബ്, കലാസംവിധാനം: മനോജ് മാവേലിക്കര, പ്രൊഡക്ഷൻ കൺട്രോളർ: ജോയ് പേരൂർക്കട, കോസ്റ്റ്യൂം ഡിസൈനർ: റാണ പ്രതാപ്, മേക്കപ്പ്: ഒക്കൽ ദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സനൂപ് സത്യൻ, ഗിരീഷ് ആറ്റിങ്ങൽ, അസോസിയേറ്റ് ഡയറക്ടർ: രഞ്ജിത്ത് രാഘവൻ, സ്റ്റണ്ട്: റൺ രവി, അഷ്‌റഫ് ഗുരുക്കൾ, പ്രോജക്‌ട് ഡിസൈനർ: ഉണ്ണി പേരൂർക്കട, എൽ.പി സതീഷ്, ഡിജിറ്റൽ മാർക്കറ്റിംഗ്: പി.ശിവപ്രസാദ്, സ്റ്റിൽസ്: അരുൺ പള്ളിച്ചൽ, പോസ്റ്റർ ഡിസൈനർ: അതിൻ ഒല്ലൂർ.

സെൻസ് ലോഞ്ച് എന്റർടൈൻമെന്റ്സിൻ്റെ ബാനറിൽ സുധൻരാജ്, ലക്ഷ്മി ദേവൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് കമ്പം

Content Highlights: kambam firstlook poster released, drirector thulasidas, nm badusha and manraj


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented