ചിത്രം; കമ്പയിൽ നിന്നും
സെപ്റ്റംബർ അഞ്ചിന് അധ്യാപകദിനത്തിൽ കണ്ണൂർ മണിക്കടവ് സെൻറ് തോമസ് ഹൈസ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പി ടി എ യും ചേർന്ന് അണിയിച്ചൊരുക്കിയ 40 മിനിട്ടുള്ള ഹ്രസ്വചിത്രം 'കമ്പ' ശ്രദ്ധ നേടുന്നു.
കൗമാരക്കാരനായ വിദ്യാർഥിയുടെ സങ്കീർണ്ണമായ ജീവിതാനുഭവങ്ങളിൽ അധ്യാപകനും രക്ഷാകർത്താവും എങ്ങനെ പങ്കാളികളാകുന്നുവെന്ന് തുറന്നുകാണിക്കുന്ന ചിത്രം മലയാളികൾക്ക് അധ്യാപകദിന സന്ദേശമായി നൽകുകയാണെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. പീറ്റർ എന്ന വിദ്യാർത്ഥിയുടെ ജീവിതത്തിൽ നടക്കുന്ന ഉദ്വേഗജനകമായ ചില സംഭവങ്ങളെ റിയലിസ്റ്റിക്കായി അവതരിപ്പിച്ചിട്ടുള്ള ഈ ചിത്രത്തിൽ കണ്ണൂരിന്റെ കിഴക്കൻ മലയോര ഗ്രാമത്തിലെ ജീവിതം കാണാം.
അധ്യാപകനായ വിനിൽ സി. മാത്യു തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നു. പ്രധാനാധ്യാപകൻ വി വി തോമസ് ആണ് നിർമ്മാണം . അസോസിയേറ്റ് ഡയറക്ടർ -മുജീബ് ലത്തിഫ് , ക്യാമറ - ഹരികൃഷ്ണൻ ,എഡിറ്റിംഗ് - വിഘ്നേഷ് പി. ശശിധരൻ , കളർ ഗ്രേഡിങ് - ലുക്ക് , മ്യൂസിക് -ജോയൽ രാജു , വിവേക് , കൂടാതെ ഹംസ വള്ളിത്തോട്, ജോജി ജോർജ് , ജെഫിൻ ജോസ് , ജിഷ്ണു, കമിൽ,അജയ്, ജിനു തുടങ്ങിയവരും അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നു. ഈസ്റ്റ് ഹിൽ പ്രൊഡക്ഷൻസ് എന്ന യൂട്യബ് ചാനലിലാണ് ചിത്രം പുറത്തിറങ്ങിയത്.
Content Highlights: Kamba Malayalam Short film on teachers day special
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..