35 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കമല്‍ഹാസനും മണിരത്‌നവും; 'കമൽഹാസൻ 234'-ന്റെ സർപ്രൈസ് പ്രഖ്യാപനം


മണിരത്‌നം  സംവിധാനം ചെയ്ത 'നായകനാ'യിരുന്നു ഇരുവരും ഒന്നിച്ച അവസാനത്തെ ചിത്രം. 

മണിരത്നം, കമൽഹാസൻ | ഫോട്ടോ: വി.രമേഷ്, അജീബ് കോമാച്ചി | മാതൃഭൂമി

നീണ്ട 35 വര്‍ഷങ്ങള്‍ക്കുശേഷം ഉലകനായകന്‍ കമല്‍ ഹാസനും സംവിധായകന്‍ മണിരത്‌നവും ഒന്നിക്കുന്നു. 'കെഎച്ച് 234' എന്ന് താൽക്കാലികമായി പേര് നല്‍കിയ ചിത്രം രാജ് കമല്‍ ഫിലിംസിന്റെയും മദ്രാസ് ടാക്കീസിന്റെയും ബാനറില്‍ കമല്‍ഹാസന്‍, മണിരത്‌നം, ആര്‍. മഹേന്ദ്രന്‍, ശിവ ആനന്ദ് എന്നിവരാണ് നിര്‍മിക്കുന്നത്. ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് ഫിലിംസായിരിക്കും ചിത്രം അവതരിപ്പിക്കുക.

എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. മൂവരും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മണിരത്‌നം സംവിധാനം ചെയ്ത 'നായകനാ'യിരുന്നു ഇരുവരും ഒന്നിച്ച അവസാനത്തെ ചിത്രം.കമല്‍ ഹാസന്റെ 234-ാമത് ചിത്രമാണ് മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുന്നത്. 2024 ഓടെ ചിത്രം റിലീസിനെത്തുമെന്നാണ് പ്രതീക്ഷ. ശങ്കറിന്റെ സംവിധാനത്തിലുള്ള 'ഇന്ത്യന്‍ 2' ആണ് കമല്‍ ഹാസന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. പൊന്നിയിന്‍ സെല്‍വന്‍-1 ആണ് മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രം.

കമല്‍ ഹാസന്റെ 68-ാമത് പിറന്നാളിനു മുന്നോടിയായി, ഉദയനിധി സ്റ്റാലിന്‍ തന്നെയാണ് പുതിയ സിനിമയെക്കുറിച്ച് ട്വിറ്ററില്‍ കുറിച്ചത്. 1987 നു ശേഷം മണിരത്‌നത്തിന്റെ നായകനായി കമല്‍ ഹാസനെത്തുമ്പോള്‍, പ്രേക്ഷകര്‍ക്കു പ്രതീക്ഷയേറെയാണ്.

Content Highlights: kamalhassan, mani ratnam, reunites after 35 years, new movie by maniratnam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022

Most Commented