അജു വര്‍ഗീസിനെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന കമലയുടെ രണ്ടാമത്തെ ട്രെയ്ലര്‍ പുറത്തിറങ്ങി..

ത്രില്ലറായി ഒരുക്കുന്ന ചിത്രം 36 മണിക്കൂര്‍ കൊണ്ട് നടക്കുന്ന സംഭവങ്ങളാണ് പറയുന്നത്. സഫര്‍ എന്ന കഥാപാത്രമായാണ് അജു ചിത്രത്തില്‍ എത്തുന്നത്. രഞ്ജിത്ത് ശങ്കറിനൊപ്പം അജു ഒന്നിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. സുസുധി വാത്മീകം, പുണ്യാളന്‍ അഗര്‍ബത്തീസ്, രാമന്റെ ഏദന്‍ തോട്ടം,  പ്രേതം തുടങ്ങിയ രഞ്ജിത്ത് ശങ്കര്‍ ചിത്രങ്ങളില്‍ അജു അഭിനയിച്ചിട്ടുണ്ട്. 

ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്‍റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹണം ഷെഹ്നാദ് ജലാല്‍ ആണ്. അജുവിനെ കൂടാതെ രുഹാനി ശര്‍മ, അനൂപ് മേനോന്‍, ബിജു സോപാനം തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യവേഷങ്ങളിലെത്തുന്നു. നവംബറില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും. 

Content Highlights : Kamala Official Trailer 2 Ranjith Sankar Aju Varghese Ruhani Sharma Dreams N Beyond