എന്തൊക്കെയാണ് നടക്കാന്‍ പോകുന്ന ആ രണ്ട് മോസ്റ്റ് ഇംപോര്‍ട്ടന്റ് കാര്യങ്ങള്‍

അജു വര്‍ഗീസിനെ നായകനാക്കി രഞ്ജിത് ശങ്കര്‍ ഒരുക്കുന്ന കമലയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നായകന്‍ പറയുന്നത് പോലെ രണ്ട് മോസ്റ്റ് ഇംപോര്‍ട്ടന്റ് കാര്യങ്ങളെക്കുറിച്ചുള്ള സൂചനകളാണ് ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പറയുന്നത്. കമലയെ ചുറ്റിപ്പറ്റി 36 മണിക്കൂര്‍ കൊണ്ട് ചുരുളഴിക്കേണ്ട സങ്കീര്‍ണമായ ഒരു സമസ്യയാണ് ചിത്രം പറയുന്നതെന്ന് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നു. ത്രില്ലറായി ഒരുക്കുന്ന ചിത്രം 36 മണിക്കൂര്‍ കൊണ്ട് നടക്കുന്ന സംഭവങ്ങളാണ് പറയുന്നത്. സഫര്‍ എന്ന കഥാപാത്രമായാണ് അജു ചിത്രത്തില്‍ എത്തുന്നത്. 

രഞ്ജിത്ത് ശങ്കറിനൊപ്പം അജു ഒന്നിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. സുസുധി വാത്മീകം, പുണ്യാളന്‍ അഗര്‍ബത്തീസ്, രാമന്റെ ഏദന്‍ തോട്ടം,  പ്രേതം തുടങ്ങിയ രഞ്ജിത്ത് ശങ്കര്‍ ചിത്രങ്ങളില്‍ അജു അഭിനയിച്ചിട്ടുണ്ട്

പാസഞ്ചര്‍, അര്‍ജുനന്‍ സാക്ഷി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് ഒരുക്കുന്ന ത്രില്ലറാണ് കമല. നവംബറില്‍ ചിത്രം റിലീസിനെത്തും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented