അജു വർഗീസിനെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന കമലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.  ത്രില്ലറായി ഒരുക്കുന്ന ചിത്രം 36 മണിക്കൂര്‍ കൊണ്ട് നടക്കുന്ന സംഭവങ്ങളാണ് പറയുന്നത്.

രഞ്ജിത്ത് ശങ്കറിനൊപ്പം അജു ഒന്നിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. സുസുധി വാത്മീകം, പുണ്യാളന്‍ അഗര്‍ബത്തീസ്, രാമന്റെ ഏദന്‍ തോട്ടം,  പ്രേതം തുടങ്ങിയ രഞ്ജിത്ത് ശങ്കര്‍ ചിത്രങ്ങളില്‍ അജു അഭിനയിച്ചിട്ടുണ്ട്

പാസഞ്ചര്‍, അര്‍ജുനന്‍ സാക്ഷി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് ഒരുക്കുന്ന ത്രില്ലറാണ് കമല. നവംബറില്‍ ചിത്രം റിലീസിനെത്തും. ഈ തിരക്കഥ താന്‍ അജുവിനെ മനസില്‍ കണ്ട് തന്നെ എഴുതിയതാണെന്നാണ് രഞ്ജിത്ത് ശങ്കറിന് പറയാണ്ടായിരുന്നത്.

ഈ തിരക്കഥ എഴുതിയപ്പോള്‍ ഇപ്പോള്‍ മലയാള സിനിമയിലുള്ള ഒരു പാട് നായകന്‍മാരെ ഞാന്‍ പരിഗണിച്ചു. പക്ഷേ ആരും ഈ കഥാപാത്രത്തിന് അനുയോജ്യരായിരുന്നില്ല. ഈ ചിത്രം ഇപ്പോള്‍ ചെയ്യേണ്ട എന്ന് കരുതി മാറ്റി വയ്ക്കുന്നത് എന്നെ സംബന്ധിച്ച് ഏറെ ദു:ഖകരമായ ഒരു സംഗതിയായിരുന്നു. ഒരു ദിവസം രാവിലെ എന്റെ മനസ്സില്‍ അജുവിന്റെ മുഖം തെളിഞ്ഞു. അന്ന് ഞാന്‍ തിരിച്ചറിഞ്ഞു, ഈ തിരക്കഥ ഞാന്‍ എഴുതിയത് അജുവിന് വേണ്ടി തന്നെയാണെന്ന്- രഞ്ജിത്ത് ശങ്കര്‍ പറയുന്നു.

Aju Vargheese

Content Highlights : Kamala Malayalam Movie Ranjith Shankar Aju Vargheese