
-
ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയെയും സെര്‍ബിയന്‍ നടി നടാഷ സ്റ്റാന്‍ കോവിച്ചിനെയും അധിക്ഷേപിക്കുന്ന ട്രോള്ചിത്രം പങ്കുവെച്ച് നടന് കമാല്‍ ആര് ഖാന്. ഇരുവരും ഒന്നിച്ചുള്ള വിവാഹനിശ്ചയഫോട്ടോയെ അധിക്ഷേപിക്കുന്ന ട്രോള്‍ ചിത്രമാണ് നടന് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ഇരുവരുടെയും നിറത്തെ ചൂണ്ടിക്കാട്ടിയാണ് അധിക്ഷേപം. ട്രോള്ചിത്രം പങ്കുവെച്ച് തനിക്കിതെന്താണെന്നു മനസ്സിലാകുന്നില്ലെന്നും എന്തു ചെയ്യുമെന്നുമാണ് കമാല്‍ ചോദിച്ചിരിക്കുന്നത്. ഇത്തരമൊരു ചിത്രവുമായെത്തിയ താരത്തെ പരിഹസിച്ച് നിരവധി പേരാണ് രംഗത്തു വന്നിരിക്കുന്നത്.
പുതുവത്സര ദിനത്തില്‍ ദുബായിയിലെ കടലില്വെച്ചായിരുന്നു വിവാഹനിശ്ചയം. അലങ്കരിച്ച ബോട്ടില്‍ ഇരുവരും കടലിലൂടെ യാത്ര ചെയ്യുന്ന പ്രണയാര്‍ദ്രമായ ഒരു വീഡിയോയും ഹാര്‍ദിക് പങ്കുവെച്ചിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഇരുവരും പ്രണയത്തിലാണ്. 27 വയസ്സുള്ള നടാഷ 2012-ല്‍ മുംബൈയില്‍ എത്തിയതാണ്. സത്യാഗ്രഹയിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം. പിന്നീട് മോഡലായും തിളങ്ങി.
26-കാരനായ ഹാര്‍ദിക് പരിക്കുമൂലം മാസങ്ങളായി ടീമിന് പുറത്താണ്. ലണ്ടനില്‍ ഒക്ടോബറില്‍ ശസ്ത്രക്രിയയ്ക്കും വിധേയനായി. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് ഒടുവില്‍ ഇന്ത്യയ്ക്കുവേണ്ടി കളിച്ചത്.
Content Highlights : kamal r khan gets trolls for sharing troll image of hardik pandey and natasha
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..