ഇന്ത്യന്‍- 2 സിനിമാസെറ്റിലെ അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന പോലീസ് മാനസികമായി പീഡിപ്പിക്കുന്നുവെന്ന് നടൻ കമൽഹാസൻ. പരാതിയുമായി നടൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
ഫെബ്രുവരി 19നാണ് ഇന്ത്യന്‍ 2 ചിത്രീകരണത്തിനിടെ ചെന്നൈയിലെ സെറ്റില്‍ ക്രെയിന്‍ അപകടം ഉണ്ടായത്. അപകടരംഗം പുനരാവിഷ്ക്കരിക്കാൻ ആവശ്യപ്പെട്ട് പോലീസ് തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നാണ് കമലിന്റെ പരാതി.
ഇന്ത്യന്‍- 2 സിനിമയുടെ ചിത്രീകരണത്തിനിടെ ചെന്നൈ പൂനമല്ലിയിലെ ഇ.വി.പി ഫിലിം സിറ്റിയിലാണ് അപകടമുണ്ടായത്. വെളിച്ച സംവിധാനമൊരുക്കാനായെത്തിച്ച ക്രെയിന്‍ പൊടുന്നനെ താഴേക്ക് പതിക്കുകയായിരുന്നു. ക്രെയിനിന് കീഴെയുണ്ടായിരുന്ന ടന്റ് പൂര്‍ണമായി തകര്‍ന്നു. ഇതിനുള്ളില്‍ കുടുങ്ങിയാണ് സഹ സംവിധായകന്‍ കൃഷ്ണ, കലാസംവിധാന സഹായി ചന്ദ്രന്‍ നിര്‍മാണസഹായി മധു എന്നിവര്‍ മരിച്ചത്.
ഇവരോടൊപ്പമുണ്ടായിരുന്ന ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ഷൂട്ടിങ് പൂര്‍ത്തിയാക്കി കമല്‍ഹാസനും സംവിധായകന്‍ ശങ്കറും മടങ്ങിയപ്പോഴാണ് അപകടമുണ്ടായത്. മരിച്ച മൂന്നുപേരുടെ കുടുംബങ്ങള്‍ക്ക് കമല്‍ഹാസന്‍ ഒരു കോടി രൂപ നല്‍കുമെന്നും പ്രസ്താവിച്ചിരുന്നു.
Content Highlights : kamal hassan approaches madras highcourt harrassment from police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..