അൻപതടി വലിപ്പം, തയ്യാറാക്കിയത് വെള്ളത്തിന് മുകളിൽ; കൂറ്റൻ കമൽ ചിത്രവുമായി ഡാവിഞ്ചി സുരേഷ്


1 min read
Read later
Print
Share

മൂന്നാറിലെ ഒരു റിസോർട്ടിൻ്റെ അഞ്ചാം നിലയിലുള്ള സ്വിമ്മിംഗ് പൂളിൽ രണ്ടു ദിവസമെടുത്താണ് ചിത്രം തയ്യാറാക്കിയത്.

ഡാവിഞ്ചി സുരേഷ് വെള്ളത്തിന് മുകളിൽ തയ്യാറാക്കിയ അൻപതടി വലുപ്പമുള്ള കമൽഹാസൻ ചിത്രം

വെള്ളത്തിന് മുകളിൽ അൻപതടി വലുപ്പമുള്ള കമൽഹാസൻ ചിത്രമൊരുക്കി ചിത്രകാരൻ ഡാവിഞ്ചി സുരേഷ്. കുട്ടികൾ ക്രാഫ്റ്റ് വർക്കുകൾക്കായി ഉപയോഗിക്കുന്ന വിവിധനിരങ്ങളിലുള്ള രണ്ടായിരത്തി അഞ്ഞൂറ് എ ഫോർ ഷീറ്റുകളാണ് ഉലകനായകൻ കമൽഹാസൻ ചിത്രം ചെയ്യാനായി ഉപയോഗിച്ചത്.

മൂന്നാറിലെ ഒരു റിസോർട്ടിൻ്റെ അഞ്ചാം നിലയിലുള്ള സ്വിമ്മിംഗ് പൂളിൽ രണ്ടു ദിവസമെടുത്താണ് ചിത്രം തയ്യാറാക്കിയത്. അൻപതടി നീളവും 30അടി വീതിയുമുണ്ട് കമൽ ചിത്രത്തിന്. കണ്ടൻ്റ് ക്രിയേറ്റേഴ്‌സ് ഓഫ് കേരള എന്ന യൂട്യൂബേഴ്സ് സംഘടനയുടെ സംഗമവുമായി ബന്ധപ്പെട്ടാണ് ചിത്രം നിർമ്മിച്ചത്. പ്രതികൂല കാലാവസ്ഥയേയും അതിജീവിച്ചാണ് വെള്ളത്തിന് മുകളിൽ വലിയ ചിത്രം സാധ്യമാക്കിയത്.

തറയിലും പറമ്പിലും പാടത്തും സ്റ്റേഡിയം ഗ്രൗണ്ടുമൊക്കെ ക്യാൻവാസാക്കി വലിയ ചിത്രങ്ങൾ നിരവധി വരച്ചിട്ടുണ്ടെങ്കിലും സുരേഷ് സ്വിമ്മിങ് പൂൾ ക്യാൻവാസ് ആക്കുന്നത് ആദ്യമായാണ്. മകൻ ഇന്ദ്രജിത്ത്, രാകേഷ് പള്ളത്ത്, സന്ദീപ് എന്നിവർ സഹായികളായി ഉണ്ടായിരുന്നു. ജിജോയും ലിജോയും ചിത്രങ്ങൾ ക്യാമറയിൽ പകർത്തി.

Content Highlights: kamal hasan painting by davinci suresh, record paintings of davinci suresh

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
KOLLAM SUDHI

1 min

സുധിയെ ഒരുനോക്ക് കാണാൻ സുരേഷ്​ ​ഗോപിയെത്തി; വിങ്ങിപ്പൊട്ടി സഹപ്രവർത്തകർ

Jun 5, 2023


കൊല്ലം സുധി ഭാര്യ രേണു, മക്കളായ രാഹുല്‍, ഋതുല്‍ എന്നിവര്‍ക്കൊപ്പം

2 min

ജീവിതത്തില്‍ സങ്കടക്കടല്‍ നീന്തിക്കയറിയ സുധി; സന്തോഷങ്ങളെല്ലാം മരണം കവര്‍ന്നപ്പോള്‍

Jun 5, 2023


Vinod Kovoor and Sudhi

2 min

ഇന്നലെ ഇത്തിരിനേരം കൊണ്ട് ഒത്തിരി തമാശകൾ പറഞ്ഞതാണ്, വല്ലാത്ത ഒരു പോക്കായിപ്പോയി സുധീ -വിനോദ് കോവൂർ

Jun 5, 2023

Most Commented