വിക്രമും കമല്‍ ഹാസനും ഒന്നിക്കുന്ന  ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്. കദരം കൊണ്ടാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വിക്രമാണ് നായകന്‍. രാജ് കമല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത് കമലാണ്. 

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് കമല്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. വിക്രമിന്റെ 56-ാം ചിത്രമാണിത്. രാജേഷ് എം സെല്‍വയാണ് സംവിധാനം ചെയ്യുന്നത്. 

ചിത്രത്തില്‍ കമല്‍ അഭിനയിക്കുമോ എന്നത് വ്യക്തമല്ല. കമലിന്റെ വിശ്വരൂപം, വിശ്വരൂപം 2, ഉത്തമവില്ലന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ പൂജ കുമാറാണ് ചിത്രത്തിലെ നായിക.