തലച്ചോറിനെ ബാധിച്ച ​ഗുരുതര ക്യാൻസറിനോട് പോരാടുന്ന തന്റെ ആരാധകന് ​സർപ്രൈസൊരുക്കി നടൻ കമൽഹാസൻ. കമലിന്റെ കടുത്ത ആരാധകനായ സാകേത് എന്ന യുവാവിനാണ് താരം താനുമായി വീഡിയോ കോൾ വഴി സംസാരിക്കാൻ അവസരമൊരുക്കി ഞെട്ടിച്ചത്. സാകേതുമായി താരം സംവദിക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

അടുത്തിടെയാണ് സാകേതിന് തലച്ചോറിൽ ക്യാൻസർ സ്ഥിരീകരിക്കുന്നത്. വർഷങ്ങളായുള്ള സാകേതിന്റെ ആ​ഗ്രഹമായിരുന്നു തന്റെ ആരാധനാ കഥാപാത്രത്തോട് ഒന്ന് സംസാരിക്കുകയെന്നത്. സാകേതിന്റെ അവസ്ഥയെക്കുറിച്ച് അറിഞ്ഞ കമൽ തന്റെ ആരാധകനോട് സംസാരിക്കാനുള്ള താത്‌പര്യം പ്രകടിപ്പിക്കുകയായിരുന്നു.

ശങ്കറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഇന്ത്യൻ 2 ആണ് കമലിന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ ഭൂരിഭാ​ഗവും ചിത്രീകരണം കഴിഞ്ഞതാണ്. എന്നാൽ നിർമാതാക്കളും സംവിധായകനും തമ്മിലുള്ള ചില തർക്കങ്ങളുടെ പേരിൽ ചിത്രം വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രത്തിലാണ് കമൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ചിത്രീകരണം കഴിഞ്ഞ ശേഷമാകും താരം ഇന്ത്യൻ 2ൽ വീണ്ടും ഭാ​ഗമാവുക.

content highlights : Kamal Haasan video chat with a fan suffering from brain cancer video viral