ടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ്. കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തിലാണ് കമലിന്റെ കന്നി തിരഞ്ഞെടുപ്പ് പോരാട്ടം. നാമനിർദേശപത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കമല്‍ തന്റെ സ്വത്തുവകകളുടെ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.

വരണാധികാരിക്ക് മുൻപാകെ സമർപ്പിച്ച സത്യവാങ്മൂലം അനുസരിച്ച് 176.9  കോടിയാണ് കമലിന്റെ ആകെയുള്ള സമ്പാദ്യം. അതില്‍ 131 കോടി രൂപയുടേത് സ്ഥാവര വസ്തുക്കളുടേതും 45.09 കോടി രൂപയുടേത് ജംഗമ വസ്തുക്കളുടേതുമായാണ് കാണിച്ചിരിക്കുന്നു. കമലിന്റെ പേരില്‍ 49.05 കോടിയുടെ വായ്പയുമുണ്ട്. തനിക്ക് ഭാര്യയും മറ്റ് ആശ്രിതരുമില്ലെന്നും കമൽ സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്.

തമിഴ്‌നാട്ടിലെ ഏറ്റവും ധനികനായ മത്സരാര്‍ഥികളിലൊരാളാണ് കമല്‍. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സമര്‍പ്പിച്ച രേഖകള്‍ പ്രകാരം 6.67 കോടിയുടെ സ്വത്താണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഉപമുഖ്യമന്ത്രി ഒ.പന്നീർസെൽവം 7.8 കോടി രൂപയും ഡി. എം.കെ. നേതാവ് സ്റ്റാലിൽ 8.9 കോടി രൂപയുമാണ് സമ്പാദ്യമായി കാണിച്ചിരിക്കുന്നത്.

Content Highlights: Kamal Haasan total assets, liabalities and family ahead of Tamilnadu election